രഞ്ജി ട്രോഫി ഫൈനലില്‍ ഗുജറാത്തിന് ആദ്യ ഇന്നിങ്സ് ലീഡ്
Update: 2017-06-24 07:25 GMT
ഗുജറാത്തിനായി പാര്‍ഥിവ് പട്ടേല്‍ 90 റണ്‍സും മന്‍പ്രീത് ജുനേജ 77 റണ്‍സുമെടുത്തു. മുംബൈക്കായി അഭിഷേക് നായര്‍ മൂന്നും ഷര്‍ദുല്‍ താക്കൂര്‍ രണ്ടും....
രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈക്കെതിരെ ഗുജറാത്തിന് ആദ്യ ഇന്നിങ്സില്‍ 63 റണ്‍സ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുന്പോള്‍ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയിലാണ്. ഗുജറാത്തിനായി പാര്‍ഥിവ് പട്ടേല്‍ 90 റണ്‍സും മന്‍പ്രീത് ജുനേജ 77 റണ്‍സുമെടുത്തു. മുംബൈക്കായി അഭിഷേക് നായര്‍ മൂന്നും ഷര്‍ദുല്‍ താക്കൂര്‍ രണ്ടും വിക്കറ്റ് നേടി. മുംബൈയുടെ ആദ്യ ഇന്നിങ്സ് 228 റണ്‍സിന് അവസാനിച്ചിരുന്നു. പൃഥ്വി ഷായും സൂര്യകുമാര്‍ യാദവുമാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.