ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

Update: 2018-05-07 12:53 GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി
AddThis Website Tools
Advertising

വാറ്റ്ഫോഡാണ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ചരിത്ര ജയം സ്വന്തമാക്കിയത്

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. വാറ്റ്ഫോഡാണ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ചരിത്ര ജയം സ്വന്തമാക്കിയത്. 1986ന് ശേഷം ഇതാദ്യമായാണ് വാറ്റ്ഫോര്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തുന്നത്.

സൂപ്പര്‍ താരനിരയുണ്ടായിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കഷ്ടകാലം അവസാനിക്കുന്നില്ല. യൂറോപ്പ ലീഗില്‍ ഫെയനൂര്‍ഡിനോട് പരാജയപ്പെട്ടതിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറും മുന്‍പ് മൌറീന്യോയെയും കൂട്ടരെയും കാത്തിരുന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന തോല്‍വി. 30 വര്‍ഷത്തിന് ശേഷമാണ് പ്രീമിയര്‍ ലീഗിലെ കുഞ്ഞന്‍മാരായ വാറ്റ്ഫോഡ് എഫ്സി യുണൈറ്റഡിനെ പരാജയപ്പെടുത്തുന്നത്. മുപ്പത്തിയാറാം മിനിറ്റില്‍ എറ്റീന്‍ കപുവയാണ് വാറ്റ്ഫോഡിനായി ആദ്യം ലക്ഷ്യം കണ്ടത്. ഗോള്‍ വീണതോടെ റെഡ് ഡെവിള്‍സ് ഉണര്‍ന്നു കളിച്ചെങ്കിലും അറുപത്തിരണ്ടാം മിനിറ്റ് വര കാത്തിരിക്കേണ്ടിവന്നു ഒപ്പമെത്താന്‍. ഗോള്‍ നേടിയത് റാഷ്ഫോഡ്.

അവസാന 10 മിനിറ്റിലാണ് യുണൈറ്റഡിന് പിഴച്ചത്. പെരേരയുടെ പാസില്‍ സുനീഗയിലൂടെ വാറ്റ്ഫോര്‍ഡ് ലീഡുയര്‍ത്തി. സ്റ്റോപ്പേജ് സമയത്ത് സുനിഗയെ ഫെല്ലെയ്നി ഫൌള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഡീനെ ലക്ഷ്യത്തിലെത്തിച്ചതോടെ യുണൈറ്റഡിന്‍റെ പതനം പൂര്‍ത്തിയായി. റൂണിയും ഇബ്രാഹിമോവിചും പോഗ്ബയുമെല്ലാം നിരാശപ്പെടുത്തി. എട്ട് ദിവസത്തിനിടെ യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

Tags:    

Similar News