തോളിലെ പരിക്ക് സാരമുള്ളത്; ശ്രേയസ് അയ്യറിന് ഐ.പി.എല്‍ സീസണ്‍ നഷ്ടമാകും
കഴിഞ്ഞ മത്സരത്തില്‍ ശ്രേയസ് അയ്യറിനേറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ടീം മാനേജ്മെന്‍റ് അറിയിച്ചു
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യറിന് വരുന്ന ഐ.പി.എല്‍ സീസണ്‍ നഷ്ടമായേക്കും. കഴിഞ്ഞ മത്സരത്തില്‍ ശ്രേയസ് അയ്യറിനേറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ടീം മാനേജ്മെന്‍റ് അറിയിച്ചു. പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ ശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ ശ്രേയസ് അയ്യറിന് നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിന മത്സരത്തിനിടെയാണ് ശ്രേയസി അയ്യറിന് പരിക്കേറ്റത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ എട്ടാം ഓവറില്‍ പന്ത് ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന്‍റെ ഇടം തോളിന് സ്ഥാനചലനം സംഭവിക്കുകയായിരുന്നു. പരിക്കേല്‍ക്കുന്നത്. വേദനകൊണ്ട് പുളഞ്ഞ ശ്രേയിന് പ്രഥമ ശുശ്രൂഷ ല്‍കിയെങ്കിലും കടുത്ത വേദനയെത്തുടര്‍ന്ന് താരം മൈതാനം വിടുകയായിരുന്നു.
ഗൌതം ഗംഭീറിന് പകരക്കാരനായി ഡല്‍ഹി 2018ലാണ് ശ്രേയസ് അയ്യറിനെ ടീം ക്യാപ്റ്റനാക്കുന്നത്. 23ാം വയസിലായിരുന്നു ശ്രേയസിനെത്തേടി ക്യാപ്റ്റന്‍റെ ക്യാപ് എത്തുന്നത്. ഐ.പിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റന്മാരില്‍ ഒരാള്‍ കൂടിയാണ് ശ്രേയസ്.