സര്‍പ്രൈസ് കോള്‍, സഞ്ജു ടീമില്‍; ഇന്ത്യ-വിന്‍ഡീസ് ആദ്യ ടി20 ഇന്ന്

കോവിഡിനെ തുടർന്ന് പരമ്പരയിൽ നിന്ന് പിൻമാറിയ കെ.എൽ രാഹുലിന് പകരക്കാനായാണ് സഞ്ജു ടീമിലെത്തുന്നത് എന്നാണ് സൂചന

Update: 2022-07-29 11:51 GMT
Advertising

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നാരംഭിക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിച്ചു. കോവിഡിനെ തുടർന്ന് പരമ്പരയിൽ നിന്ന് പിൻമാറിയ കെ.എൽ രാഹുലിന് പകരക്കാനായാണ് സഞ്ജു ടീമിലെത്തുന്നത്. ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബി.സി.സി.ഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ടി20 പരമ്പക്കുള്ള ടീമിൽ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്. രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കി. നേരത്തേ ഏകദിന പരമ്പരക്കുള്ള ടീമിൽ മാത്രമായിരുന്നു സഞ്ജു ഇടംപിടിച്ചിരുന്നത്. സംഞ്ജുവിനെ ടി20 പരമ്പരക്കുള്ള  ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു.

അയർലന്‍റിനെതിരായ ടി20 പരമ്പരയിൽ തകർപ്പൻ ഫോമിൽ കളിച്ച സഞ്ജു തന്‍റെ അവസാന ടി20 മത്സരത്തിൽ 77 റൺസെടുത്ത് ടീമിന്‍റെ വിജയത്തിൽ നിർണ്ണായക സാന്നിധ്യമായിരുന്നു. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലും തകർപ്പൻ ഫോമിലാണ് സഞ്ജു കളിച്ചത്.ഒന്നാം ഏകദിനത്തിൽ 12 റൺസിന് പുറത്തായ താരം രണ്ടാം ഏകദിനത്തിൽ അർധസെഞ്ച്വറി നേടി. സഞ്ജുവിന്‍റെ ഏകദിന കരിയറിലെ ആദ്യ അര്‍ധസെഞ്ച്വറിയായിരുന്നു അത്. 

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ സഞ്ജുവിനെ കൂടാതെ രണ്ട് വിക്കറ്റ് കീപ്പർമാരാണ് ഇന്ത്യൻ നിരയിൽ ഇടംപിടിച്ചത്. ദിനേശ് കാർത്തിക്കും ഇഷാൻ കിഷനും ടീമിലുള്ളതിനാൽ തന്നെ സഞ്ജുവിന് ആദ്യ ഇലവനിൽ ഇടംപിടിക്കാനാവുമോ എന്ന കാര്യം സംശയമാണ്. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ട് മണിക്കാണ് ആദ്യ മത്സരം.

 ഇന്ത്യൻ ടീം ഇവരില്‍ നിന്ന്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഹാർദിക് പാ‌ണ്ഡ്യ, ദിനേഷ് കാർത്തിക്ക് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ആവേശ് ഖാൻ, ഹർഷാൽ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, രവിചന്ദ്രൻ അശ്വിൻ, രവി ബിഷ്ണോയ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News