ഈ വർഷത്തെ രസതന്ത്ര നൊബേൽ മൂന്നു പേർക്ക്
പുരസ്കാരം കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർക്ക്


സ്റ്റോക്കോം : ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ്പുരസ്കാരം. തൻമാത്രബന്ധങ്ങൾ അതിലളിതമാക്കുന്ന ക്ലിക്ക് കെമിസ്ട്രിയിലാണ് ബാരി ഷാർപ്‍ലെസ്സും മോർട്ടൻ മെൽഡാലും സംഭാവന നൽകിയത്. കാരലിൻ ബെർറ്റോസി ജീവവസ്തുക്കളിൽ ഉപയോഗപ്പെടുത്തിക്കൊണ്ട് ക്ലിക്ക് കെമിസ്ട്രിയെ പുതിയ തലത്തിലേക്ക് ഉയർത്തി . ബാരി ഷാർപ്‌ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്കാരം ലഭിക്കുന്നത്.
10 മില്യൺ സ്വീഡിഷ് ക്രോണർ ($917,500) ആണ് സമ്മാനത്തുക. ഇത് മൂവരും പങ്കിട്ടെടുക്കും.ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ 10-ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ രാജാവ് കാൾ പതിനാറാമൻ ഗുസ്താഫ് പുരസ്കാരം സമ്മാനിക്കും. ഭൗതികശാസ്ത്രജ്ഞരായ ഫ്രാൻസിലെ അലൈൻ ആസ്പെക്റ്റ്, യുഎസ് ശാസ്ത്രജ്ഞന്‍ ജോൺ ക്ലോസർ, ഓസ്ട്രിയയിലെ ആന്റൺ സെയ്‌ലിംഗർ എന്നിവർക്ക് ക്വാണ്ടം എൻടാൻഗിൾമെന്റ് തെളിയിക്കാൻ സഹായിക്കുന്ന പരീക്ഷണാത്മക ഉപകരണങ്ങൾ വികസിപ്പിച്ചതിന് ഭൗതികശാസ്ത്ര പുരസ്കാരം ലഭിച്ചു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം കണക്കിലെടുത്ത് ഈ വർഷം സമാധാന സമ്മാനത്തിന് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്നാണ് പ്രതീക്ഷ . ബെഞ്ചമിൻ ലിസ്റ്റ് (ജർമനി), ഡേവിസ് മാക്മില്ലൻ (അമേരിക്ക) എന്നിവർക്കായിരുന്നു 2021ലെ പുരസ്കാരം.
അസിമട്രിക് ഓർഗനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനായിരുന്നു പുരസ്കാരം