സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങുന്നവരിൽ രണ്ടാമത് ഇന്ത്യക്കാർ; കണക്ക് പുറത്ത്
ആസ്‌ത്രേലിയയാണ് പട്ടികയിൽ ഒന്നാമത്
സെക്കൻഡ് ഹാൻഡ് സാധനം ജീവിതത്തിൽ ഒരു വട്ടമെങ്കിലും വാങ്ങാത്തവരുണ്ടാകില്ല, അല്ലെങ്കിൽ ഉപയോഗിക്കാത്തവരുണ്ടാകില്ല. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു കൗതുകക്കണക്ക് വേൾഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടിരിക്കുകയാണ്. സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങുന്നവരിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 12 മാസത്തെ കണക്കാണ് പുറത്തുവിട്ടത്. ആസ്‌ത്രേലിയയാണ് പട്ടികയിൽ ഒന്നാമത്. 62 ശതമാനം ആസ്‌ത്രേലിയക്കാരാണ് ഒരു വർഷത്തിനുള്ളിൽ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങിയത്. ഇന്ത്യയിൽ 60 ശതമാനം ആളുകളും ഒരു വട്ടമെങ്കിലും ഉപയോഗിച്ച സാധനങ്ങൾ വാങ്ങി.
ഇതര രാജ്യങ്ങളിൽ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങിയവരുടെ ശതമാനം
യുഎസ്എ: 59%
ഫിൻലാൻഡ്: 59%
യുകെ: 59%
ഫ്രാൻസ്: 58%
പോളണ്ട്: 56%
ജർമ്മനി: 55%
നെതർലാൻഡ്‌സ്: 55%
ചൈന: 54%
സ്വീഡൻ: 54%
കാനഡ: 53%
മെക്‌സിക്കോ: 52%
ദക്ഷിണാഫ്രിക്ക: 50%
ഓസ്ട്രിയ: 48%
ബ്രസീൽ: 46%
സ്‌പെയിൻ: 45%
ഇറ്റലി: 40%
ദക്ഷിണ കൊറിയ: 36%
Indians are the second largest buyers of second-hand goods