സൌദി റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

Update: 2018-05-16 08:03 GMT
Editor : Jaisy
സൌദി റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍
Advertising

സ്വദേശിവത്കരിച്ച അഞ്ച് മേഖലകളില്‍ വിദേശികളെ നിയമിച്ചാല്‍ 20,000 റിയാലാണ് പിഴ

സൌദിയില്‍ റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ . സ്വദേശിവത്കരിച്ച അഞ്ച് മേഖലകളില്‍ വിദേശികളെ നിയമിച്ചാല്‍ 20,000 റിയാലാണ് പിഴ. തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണ് നടപടികള്‍.

Full View

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് പദ്ധതി. പുതുതായി സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ റെന്റ് എ കാര്‍ മേഖലയില്‍ ഞായറാഴ്ച മുതലാണ് നടപടി പ്രാബല്യത്തിലാവുക. അക്കൗണ്ടന്റ്, വില്‍പന, സൂപ്പര്‍വൈസര്‍, വാഹനം ഏല്‍പിച്ചുകൊടുക്കല്‍, ഏറ്റുവാങ്ങല്‍ എന്നീ ജോലികള്‍ പൂര്‍ണമായും സ്വദേശികളായിരിക്കണമെന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ ജോലികളില്‍ വിദേശികളെ ജോലിക്ക് വെച്ചാല്‍ 20,000 റിയാല്‍ പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ജോലിക്കാരുടെയോ നിയമലംഘനത്തിന്റെയോ എണ്ണം ഇരട്ടിക്കുന്നതിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. നിയമലംഘനം ശ്രദ്ധയില്‍പെടുന്നവര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ 19911 എന്ന ഏകീകൃത നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അഭ്യര്‍ഥിച്ചു. സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുരുഷ ജോലിക്കാരുടെ ശമ്പളത്തിന്റെ 15 ശതമാനവും വനിത ജോലിക്കാരുടെ ശമ്പളത്തിന്റെ 20 ശതമാനവും ധനസഹായമായി ലഭിക്കും. മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് അനുവദിക്കുന്ന ഈ ധനസഹായം രണ്ട് വര്‍ഷക്കാലം ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News