ഈ മാസം 15 ദിവസം ബാങ്ക് അവധി; തിയ്യതികള്‍ പരിശോധിക്കാം

മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങൾ കൂടാതെ, ആഗസ്റ്റ് മാസത്തിൽ ആകെ എട്ട് ദിവസങ്ങളാണ് അവധിയായി അടയാളപ്പെടുത്തിയിരിക്കുന്നത്

Update: 2021-08-01 07:36 GMT
Advertising

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ)യുടെ ഏറ്റവും പുതിയ കലണ്ടർ അനുസരിച്ച് ആഗസ്റ്റ് മാസത്തില്‍ 15 ദിവസം ബാങ്ക് അവധി ദിനങ്ങളായിരിക്കും, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങൾ കൂടാതെ, ആഗസ്റ്റ് മാസത്തിൽ ആകെ എട്ട് ദിവസങ്ങളാണ് അവധിയായി അടയാളപ്പെടുത്തിയിരിക്കുന്നത്. ചില അവധികൾ സംസ്ഥാന തലത്തിൽ മാത്രം ഉളളതുകൊണ്ട് മറ്റിടങ്ങളിൽ പ്രവർത്തി ദിവസമായിരിക്കും.

ആര്‍.ബി.ഐ കലണ്ടര്‍ പ്രകാരം കേരളത്തില്‍ 10 ദിവസം മാത്രമാണ് അവധി ദിനങ്ങള്‍. മൊത്തം അവധി ദിനങ്ങളായ 15 ദിവസങ്ങളില്‍ അഞ്ചെണ്ണം സംസ്ഥാനത്ത് ബാധകമല്ല. ആഗസ്റ്റ് മാസത്തില്‍ കേരളത്തിലെ ബാങ്കുകള്‍ അവധിയായ  ദിവസങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ആഗസ്റ്റ് 20 : ഒന്നാം ഓണം

ആഗസ്റ്റ്21 : തിരുവോണം

ആഗസ്റ്റ് 23 : ശ്രീനാരായണ ഗുരു ജയന്തി

ആഗസ്റ്റ് ഒന്ന്, എട്ട്, 15, 22, 29 എന്നീ അഞ്ച് ദിവസങ്ങള്‍ ഇത്തവണ ഞായറാഴ്ചയാണ്. ഈ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം കൂടിയാണ്.

ആഗസ്റ്റ് 14, ആഗസ്റ്റ് 28 എന്നീ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. ആഗസ്റ്റ് 14 രണ്ടാം ശനിയും ആഗസ്റ്റ് 28 നാലാം ശനിയുമാണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News