ഗുജറാത്തില്‍ ബി.ജെ.പി തരംഗം; കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത്
131 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്
ഗാന്ധിനഗര്‍; ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി തേരോട്ടം തുടരുന്നു. 131 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 42 സീറ്റുകളില്‍ കോണ്‍ഗ്രസും അഞ്ചു സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിട്ടു നില്‍ക്കുന്നു. മറ്റു കക്ഷികള്‍ നാലിടത്തുമാണ് ലീഡ് ചെയ്യുന്നത്.
92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബി.ജെ.പി കേവല ഭൂരിപക്ഷം കടന്നിരുന്നു. ഗുജറാത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.
ഡിസംബർ 1 മുതൽ 5 വരെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 60.48 ശതമാനം പേർ പോളിംഗ് ബൂത്തുകളിൽ എത്തിയപ്പോൾ, ഡിസംബർ 5ന് നടന്ന രണ്ടാം ഘട്ടത്തിൽ 58.7 ശതമാനമാണ് പോളിങ്.സൗരാഷ്ട്ര-കച്ചിലെ 19 ജില്ലകളിലും ഗുജറാത്തിന്റെ തെക്കൻ മേഖലകളിലുമായി 89 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തിൽ 14 മധ്യ, വടക്കൻ ജില്ലകളിലെ 93 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.