ഇഎംഐ ചെലവേറിയതാകും;വായ്പാനിരക്ക് ഉയർത്തി കാനറ ബാങ്ക്
മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ നിരക്കിൽ 0.15 ശതമാനത്തിന്റെ വർധനയാണ് വരുത്തിയത്
Update: 2022-09-06 14:05 GMT
ഡൽഹി: പൊതുമേഖല ബാങ്കായ കാനറ ബാങ്ക് വായ്പാനിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കിൽ 0.15 ശതമാനത്തിന്റെ വരെ വർധനയാണ് ബാങ്ക് വരുത്തിയത്. ബുധനാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് കാനറ ബാങ്ക് അറിയിച്ചു.
നിലവിൽ ഒരു വർഷം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ നിരക്ക് 7.65 ശതമാനമാണ്. ഇത് 7.75 ശതമാനമായാണ് ഉയർത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകൾ ചെലവേറിയതാകും.
മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ നിരക്കിൽ 0.15 ശതമാനത്തിന്റെ വർധനയാണ് വരുത്തിയത്. 7.25 ശതമാനമാണ് പുതുക്കിയ നിരക്ക്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കിൽ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കാനറ ബാങ്കിന്റെ നടപടി.