കെമിസ്ട്രിയിൽ പി.ജി ബിരുദക്കാരന്റെ നേതൃത്വത്തിൽ വൻ ലഹരിമരുന്ന് ഫാക്ടറി; മഹാരാഷ്ട്രയിൽ പിടികൂടിയത് 1,400 കോടിയുടെ മെഫെഡ്രോൺ
ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള ആളാണ് മുഖ്യപ്രതി. നാലുപേരെ മുംബൈയിൽ നിന്നും ഒരാളെ നലസോപാരയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Update: 2022-08-04 12:41 GMT
മുംബൈ: മഹാരാഷ്ട്രയിലെ നലസോപ്പാരയിൽ വൻ ലഹരിമരുന്ന് വേട്ട. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക്‌സ് സെൽ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് ഫാക്ടറി കണ്ടെത്തിയത്. 1,400 കോടി രൂപ വില വരുന്ന 700 കിലോഗ്രാം മെഫഡ്രോൺ ലഹരിമരുന്നാണ് ഇവിടെനിന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള ആളാണ് മുഖ്യപ്രതി. നാലുപേരെ മുംബൈയിൽ നിന്നും ഒരാളെ നലസോപാരയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കെമിസ്ട്രിയിൽ പി.ജി ബിരുദധാരിയയ ആളുടെ നേതൃത്വത്തിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. സിറ്റിയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.