ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും കോണ്‍ഗ്രസ് വെവ്വേറെ ബജറ്റുണ്ടാക്കാന്‍ ശ്രമിച്ചു; മഹാരാഷ്ട്രയിലെ പരാമര്‍ശം യുപിയിലും ആവര്‍ത്തിച്ച് മോദി
കോണ്‍ഗ്രസ് ഇന്ത്യക്കെതിരാണെന്നും പാകിസ്ഥാനെ അനുകൂലിക്കുന്നെന്നുമുള്ള ആരോപണങ്ങളും ബിജെപി ഉയര്‍ത്തുന്നുണ്ട്
ലക്‌നൗ: അഞ്ചാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.എ.എ നടപ്പാക്കിയത് നേട്ടമായി അവതരിപ്പിച്ച മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും കോണ്‍ഗ്രസ് വെവ്വേറെ ബജറ്റുണ്ടാക്കാന്‍ ശ്രമിച്ചെന്ന മഹാരാഷ്ട്രയിലെ പരാമര്‍ശം ഇന്ന് യുപിയിലും മോദി ആവര്‍ത്തിച്ചു.
'ബജറ്റിന്റെ 15% മുസ്‌ലിംകള്‍ക്കായി നീക്കിവെക്കും. എസ്.ഇ- എസ്.ടി ആദിവാസികള്‍ക്കുള്ള സംവരണങ്ങള്‍ എല്ലാം എടുത്തു മാറ്റിയ ശേഷം എല്ലാ സംവരണവും മുസ്‌ലിംകള്‍ക്ക് നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യുക'എന്ന് മോദി ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ മൂന്ന് ഘട്ടങ്ങളാണ് ബാക്കിയുള്ളത്. അതേസമയം പ്രചാരണത്തില്‍ നിന്ന് 'മാദി ഗ്യാരണ്ടി'എന്ന വാക്കുകള്‍ കുറച്ചിരിക്കുകയാണ് ബിജെപി. പകരം കോണ്‍ഗ്രസിനെ ആക്രമിക്കുകയെന്ന പേരില്‍ മുസ്‌ലിം- ഹിന്ദു വിഭാഗീയത സൃഷ്ടിക്കുന്ന പ്രസ്ഥാവനകളാണ് ബിജെപി നടത്തി കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഇന്ത്യക്കെതിരാണെന്നും പാകിസ്ഥാനെ അനുകൂലിക്കുന്നെന്നുമുള്ള ആരോപണങ്ങളും ബിജെപി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ബിജെപിയുടെ ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുകയാണ്.