പ്രളയക്കെടുതിയിൽ വലഞ്ഞ് ഡൽഹി: ആയിരങ്ങള്‍ താത്കാലിക കേന്ദ്രങ്ങളിൽ, പകർച്ചവ്യാധി ഭീഷണി

22000ത്തിലധികം പേരാണ് ഡൽഹിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്

Update: 2023-07-14 01:27 GMT
Advertising

ഡല്‍ഹി: പ്രളയക്കെടുതിയിൽ വലഞ്ഞ് ഡൽഹി നിവാസികൾ. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് താത്കാലിക കേന്ദ്രങ്ങളിൽ അഭയം തേടിയത്. ഭക്ഷണവും വെള്ളവും ലഭ്യമാകുന്നുണ്ടെങ്കിലും പകർച്ചവ്യാധി സാധ്യത ആശങ്ക സൃഷ്ടിക്കുന്നു.

ഇല്ലായ്മകളിൽ ജീവിതം തള്ളിനീക്കുന്നവർക്ക് ഇടയിലേക്കാണ് യമുന ഒഴുകിയെത്തിയത്. കലങ്ങി മറിഞ്ഞ് നിമിഷങ്ങൾ കൊണ്ട് ഒരു പ്രദേശമാകെ പരന്നൊഴുകിയ അവസ്ഥ. മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പെട്ടെന്ന് വീടുകളിൽ വെള്ളം കയറുമെന്ന് കരുതിയിരുന്നില്ല. 22000ത്തിലധികം പേരാണ് ഡൽഹിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. തങ്ങളുടെ വീടുകൾ ഉണ്ടായിരുന്ന സ്ഥലത്തിന് സമീപത്തുള്ള താത്കാലിക ടെൻറ്റുകളിലേക്കാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെങ്കിലും ടോയ്‍ലറ്റ് സൗകര്യങ്ങൾ ഒന്നുമില്ലെന്ന് ഇവർ പറയുന്നു.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലേക്ക് ആളുകളെ മാറ്റാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും സ്വന്തം സ്ഥലങ്ങൾ വിട്ടുപോകാൻ പലരും തയ്യാറാകുന്നില്ല. പുറമ്പോക്കിൽ കുടിൽ കെട്ടി താമസിക്കുന്നവരായതിനാൽ ഇവിടം വിട്ടു പോയാൽ പോകാൻ മറ്റൊരു ഇടമില്ലെന്നാണ് ഇവരുടെ പ്രതികരണം. സ്കൂളുകളിലേക്ക് മാറിയില്ലെങ്കിൽ വെള്ളവും ഭക്ഷണവും എത്തിക്കാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News