ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

നഗരത്തിലെ 42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക

Update: 2022-12-07 01:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന്.രാവിലെ എട്ട് മണിക്ക് വോട്ടെണൽ ആരംഭിക്കും. നഗരത്തിലെ 42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ.

കഴിഞ്ഞ 15 വർഷമായി കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പിയെ നിഷ്പ്രയാസം തോൽപ്പിച്ച് ആം ആദ്മി പാർട്ടി ഭരണം പിടിച്ചെടുക്കുമെന്നാണ് എല്ലാം എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 250 സീറ്റുകളിൽ 149 മുതൽ 171 സീറ്റുകൾ വരെ എ.എ.പി നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 61 മുതൽ 91 സീറ്റുകൾ വരെ നേടും. കോൺഗ്രസ്‌ 3 മുതൽ 7 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റില്ലെന്നും എ.എ.പി വലിയ വിജയം നേടുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന ഭരിക്കുന്ന എ.എ.പിക്ക് കോർപ്പറേഷൻ ഭരണം കൂടി ലഭിച്ചാൽ വലിയ നേട്ടമായിരിക്കും. കൂടാതെ, ഡൽഹി സർക്കാരിന്‍റെ ഭരണത്തിന് ജനങ്ങൾ നൽകുന്ന അംഗീകാരം കൂടിയാകും.

എന്നാൽ, ഭരണം നിലനിർത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിക്ക് നഷ്ടപ്പെട്ടിട്ടില്ല. എക്സിറ്റ് പോൾ ഫലങ്ങളെ കോൺഗ്രസും തള്ളി. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ നേടാൻ കഴിയുമെന്ന് കോൺഗ്രസും പറയുന്നു. സി.പി.എം, സി.പി.ഐ, ഫോർവേഡ് ബ്ലോക്ക്, മുസ്‌ലിം ലീഗ് എന്നിവരും സീറ്റുകൾ നേടുമെന്ന പ്രതീക്ഷയിലാണ്. ബി.ജെ.പി മൂന്ന് കോർപറേഷനുകൾ ഒന്നായി ലയിപ്പിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.50.48 ശതമാനമായിരുന്നു പോളിങ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News