ഗണേശ ചതുർഥി ഈദ്ഗാഹിൽ നടത്താനാകില്ല; അനുമതി നിഷേധിച്ച് സുപ്രിംകോടതി
തൽസ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനും സുപ്രിം കോടതി നിർദേശിച്ചു
ഡൽഹി: ബംഗളൂരുവിലെ ഈദ്‌ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം നടത്താനാകില്ല. തൽസ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനും സുപ്രിം കോടതി നിർദേശിച്ചു. ജസ്റ്റിസ് ഇന്ദിരാ ബാനർജി,എ.എസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്.
കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജിയിൽ ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിട്ടത്. ഹരജിയിൽ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ബംഗളൂരൂ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയത്. ഇതിനെതിരെ കർണാടക വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗൾ ബെഞ്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. എന്നാൽ ഡിവിഷൻ ബെഞ്ച് ആർക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രിം കോടതിയെ സമീപിച്ചത്.