ഗുജറാത്തില്‍ ബി.ജെപി തന്നെ; ഹിമാചലില്‍ ഇഞ്ചോടിഞ്ച്
156 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്
ഗാന്ധിനഗര്‍: ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഗുജറാത്തില്‍ വ്യക്തമായ ലീഡുമായി ബി.ജെ.പി മുന്നേറുകയാണ്. 156 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ തവണ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ അതിന്‍റെ പകുതി സീറ്റുകള്‍ പോലും ലഭിക്കുന്ന കാര്യം സംശയമാണ്. 16 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 6 സീറ്റുകളില്‍ ആം ആദ്മി മുന്നിട്ട് നില്‍ക്കുന്നുണ്ട്. മറ്റു കക്ഷികള്‍ നാലു സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.അനുനിമിഷം ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. 34 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. 30 സീറ്റുകളില്‍ കോണ്‍ഗ്രസും മറ്റു കക്ഷികള്‍ നാലു സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ 14,921 വോട്ടുകള്‍ക്ക് സിറാജ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ 23,713 വോട്ടുകള്‍ക്ക് ഘട്ട്‌ലോഡിയ മണ്ഡലത്തില്‍ മുന്നിലാണ്.