ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷണർമാർ; അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്
ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ തനിക്ക് മുൻകൂട്ടി ലഭ്യമാക്കിയില്ലെന്ന് അധീർ രഞ്ജൻ ചൗധരി.
Update: 2024-03-14 09:31 GMT
ഡൽഹി: ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരാകും. ലോക്സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമന സമിതിയിൽ അധീറും അംഗമായിരുന്നു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു.
1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്‍ഥരാണ് ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. ഉത്തരാഖണ്ഡ് കേഡറിൽ നിന്നാണ് സുഖ്ബീർ സന്ധു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ അധീർ രഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നൽകി. ചുരുക്കപ്പട്ടികയിലുള്ള പേരുകള്‍ തനിക്ക് മുന്‍കൂട്ടി ലഭ്യമാക്കിയില്ലെന്ന് പറഞ്ഞ് തുടര്‍ന്നുള്ള നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് അധീര്‍ വിയോജനക്കുറിപ്പ് നൽകിയത്.