നേപ്പാൾ തെരഞ്ഞെടുപ്പ്: അന്താരാഷ്ട്രാ നിരീക്ഷകനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണറെത്തി

നേപ്പാളിലെത്തിയ രാജീവ് കുമാറും ഭാര്യയും ഇതര സംഘാംഗങ്ങളും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിലേക്ക് പോയി

Update: 2022-11-18 14:55 GMT
Advertising

നേപ്പാൾ തെരഞ്ഞെടുപ്പിലെ അന്താരാഷ്ട്രാ നിരീക്ഷകനായി ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കാഠ്മണ്ഡുവിലെത്തി. ഞായറാഴ്ച പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷ്ണർ ഇന്ന് നേപ്പാളിലെത്തിയത്. ഇദ്ദേഹമടക്കം നാലംഗ സംഘമാണ് രാജ്യത്തെത്തിയത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടു അംഗങ്ങളും സംഘത്തിലുണ്ട്. നവംബർ 20ന് 275 അംഗ്‌ഫെഡറൽ പാർലമെൻറിലേക്കും 550 സീറ്റുകളുള്ള ഏഴു പ്രൊവിൻഷ്യൽ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

രാജ്യത്തെത്തിയ രാജീവ് കുമാറിനെയും സംഘത്തെയും നേപ്പാൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ജോയിൻറ് സെക്രട്ടറി ഷാലിഗ്രാം ശർമ പൗദെൽ സ്വീകരിച്ചു. ട്രിബുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇവരെത്തിയത്. നേപ്പാളിലെത്തിയ രാജീവ് കുമാറും ഭാര്യയും ഇതര സംഘാംഗങ്ങളും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിലേക്ക് പോയി. തെരഞ്ഞെടുപ്പിൽ രാജീവ് കുമാർ ഇതര അന്താരാഷ്ട്ര പ്രതിനിധികൾക്കൊപ്പം കാഠ്മണ്ഡുവിലെയും സമീപ പ്രദേശങ്ങളിലെയും പോളിംഗ് സ്‌റ്റേഷനുകൾ സന്ദർശിക്കും. നവംബർ 22 വരെയാണ് ഇദ്ദേഹവും സംഘവും നേപ്പാളിലുണ്ടാകുക.

നേപ്പാളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ദിനേശ് കുമാർ തപാലിയയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ സംഘം വന്നത്. ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷ്ണർമാരും നേപ്പാളിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തും.

Nepal Election: Indian Election Commissioner has arrived as an international observer

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News