ഒമിക്രോൺ; ബംഗളൂരുവിൽ മാളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും

Update: 2021-12-06 10:26 GMT
Editor : Lissy P | By : Web Desk
Advertising

കൊവിഡ്19 ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ബംഗളുരുവിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രണ്ടുഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമേ  മാളുകളിലും ഷോപ്പിങ്ങ് കോംപ്ലക്‌സുകളിലും സിനിമ തിയേറ്ററുകളിലും പ്രവേശനമനുവദിക്കൂ. ഞായറാഴ്ചയാണ് ബംഗളുരു ബൃഹത് മുൻസിപ്പൽ കോർപറേഷൻ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും പൊതുജനങ്ങളും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉടമകൾക്കും മാനേജർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ജീവനക്കാരുടെയും എല്ലാ ഉപഭോക്താക്കളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനും പൂർണ്ണമായും വാക്സിനേഷൻ നൽകിയവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. വാക്‌സിനെടുക്കാത്തവരെ സ്ഥാപനങ്ങളുടെ പരിസരത്ത് തന്നെ അടുപ്പിക്കേണ്ട എന്നും നിർദേശമുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാൽ കോർപറേഷൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാത പരിശോധനയും നടത്തും.കർണാടകയിൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റിന്റെ രണ്ട് കേസുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News