40 അടി പൊക്കമുള്ള മതിൽ ചാടി ജയിലിൽ നിന്ന് രക്ഷപെട്ട് ബലാത്സം​ഗക്കേസ് പ്രതി; പിന്നീട് സംഭവിച്ചത്...

പ്രതിയുടെ ജയിൽ ചാട്ടം പുറത്തെ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിരുന്നു.

Update: 2023-08-28 12:24 GMT
Advertising

ബെം​ഗളൂരു: 40 അടി ഉയരമുള്ള മതിൽ ചാടി ജയിലിൽ നിന്ന് രക്ഷപെട്ട് ബലാത്സം​ഗക്കേസ് പ്രതി. കർണാടകയിലെ ദാവണഗരെ സബ് ജയിലിൽ വെള്ളിയാഴ്ചയാണ് സംഭവം.

പ്രതിയുടെ ജയിൽ ചാട്ടം പുറത്തെ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിരുന്നു. സാഹസികമായ രക്ഷപെടലിനിടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടും പിടിയിലാവാതിരിക്കാൻ ഇയാൾ പുറത്തേക്ക് മുടന്തി മുടന്തി നടന്നുപോവുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം.

23കാരനായ വസന്താണ് മതിൽ ചാടി രക്ഷപെട്ടത്. എന്നാൽ പുറത്തെ സ്വൈരവിഹാരത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ജയിൽ അധികൃതരും ലോക്കൽ പൊലീസും ആരംഭിച്ച ഏകോപിത തെരച്ചിലിൽ 24 മണിക്കൂറിനുള്ളിൽ ഇയാൾ പിടിക്കപ്പെട്ടു.

ഹാവേരിയിൽ നിന്നാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. മാർച്ചിൽ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലാ ജയിലിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പ്രദേശത്ത് നിന്ന് മൂന്ന് തടവുകാർ രക്ഷപ്പെട്ടിരുന്നു.


നേരത്തെ, തിരുവനന്തപുരം പൂജപ്പുര ജയിലില്‍ നിന്ന് രക്ഷപ്പെടാനുള്ള തടവുകാരന്റെ ശ്രമം വിഫലമായിരുന്നു. ഇയാൾ ഒരു ബ്ലോക്കിന്റെ മതില്‍ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിലേക്കായിരുന്നു. അബദ്ധം മനസിലായതോടെ വീണ്ടും മതില്‍ ചാടി പഴയ ബ്ലോക്കിലെത്തി.

മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത, മോഷണക്കേസില്‍ പ്രതിയായ യുവാവാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ഏഴടി പൊക്കമുള്ള മതില്‍ ചാടിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

പ്രതിയെ കാണാതായതോടെ വാര്‍ഡന്മാര്‍ അന്വേഷിച്ച് ഇറങ്ങി. ഇവരാണ് ഇയാളെ മറ്റൊരു ബ്ലോക്കില്‍ ഇരിക്കുന്നതായി കണ്ടത്. തുടർന്ന് ഇയാളെ അതീവ സുരക്ഷയുള്ള ബ്ലോക്കിലേക്ക് മാറ്റി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News