ഇഡിയുടെ അധികാരം ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹരജി; നാളെ സുപ്രിം കോടതിയിൽ
കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ ഹരജിയിലാണ് നടപടി.
ന്യൂഡൽഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിപുലമായ അധികാരം ചോദ്യം ചെയ്തുള്ള പുനഃ പരിശോധന ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും. തുറന്ന കോടതിയിലാണ് ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ ബഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ ഹരജിയിലാണ് നടപടി.
കാരണം പറയാതെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുള്ളതടക്കം വിപുലമായ അധികാരം എന്‍ഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് നല്‍കുന്ന വിധിയാണ് നാളെ സുപ്രീം കോടതി പുനപ്പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് തുറന്ന കോടതിയില്‍ കേസ് പരിഗണിക്കുക. അപൂർവങ്ങളിൽ അപൂർവം കേസുകളിൽ മാത്രമാണ് പുനഃ പരിശോധനാ ഹരജി തുറന്ന കോടതിയിൽ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇ.ഡിക്ക് വിപുലമായി അധികാരം നല്‍കിയത്.
ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പുനപ്പരിശോധനാ ഹരജി പരിഗണിക്കുന്നത്. ഇഡിയുടെ പ്രാഥമിക വിവര റിപ്പോർട്ട് ആയ ഇസിഐആറിലെ വിവരം പോലും കുറ്റാരോപിതന് നൽകേണ്ടെന്നും കഴിഞ്ഞ വിധിയിൽ അംഗീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപണം ശക്തമാക്കുമ്പോഴാണ് ED കേസ് വീണ്ടും വാദത്തിനു എത്തുന്നത്.ഇന്നു ചേമ്പറിൽ, പുനഃ പരിശോധനാ ഹരജി പരിഗണിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു. മറ്റന്നാള്‍ ജസ്റ്റിസ് എന്‍ വി രമണ വിരമിക്കും.