'വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാന്‍ ഞങ്ങളില്ല'; മുതിര്‍ന്ന ജെ.ഡി.എസ് നേതാവ് പാര്‍ട്ടി വിട്ടു

Update: 2023-09-24 08:27 GMT
Editor : safvan rashid | By : Web Desk
Advertising

ബെംഗളൂരു: എന്‍.ഡി.എയുമായി കൈകോര്‍ക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തിന് തിരിച്ചടി. മുതിര്‍ന്ന പാര്‍ട്ടി നേതാവും കര്‍ണാടകയിലെ സീനിയര്‍ വൈസ് പ്രസിഡന്റുമായ സയ്യിദ് ഷഫിയുള്ള ജെ.ഡി.എസില്‍ നിന്നും രാജിവെച്ചു. ബി.ജെ.പിയുമായി േൈകാര്‍ക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ചതാണ് ഷഫിയുള്ളയുടെ തീരുമാനം.

''കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയുടെ കൂടെയുണ്ട്. മതേതരത്വ ആശങ്ങളിലാണ് പാര്‍ട്ടി നിലനിന്നിരുന്നത്. പൊതുജനത്തോടും വോട്ടര്‍മാരോടും മതേതരത്വ ആശയങ്ങളാണ് ഞങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

ഇപ്പോള്‍ എന്റെ പാര്‍ട്ടി സമുദായങ്ങള്‍ക്കും ജാതികള്‍ക്കുമിടല്‍ സ്പര്‍ദ്ദയുണ്ടാക്കുന്നവര്‍ക്കൊപ്പമാണ് കൈകോര്‍ക്കുന്നതെങ്കില്‍ ഞങ്ങള്‍ മതേതര നേതാക്കള്‍ അതിനെ എതിര്‍ക്കും' ഷഫിയുള്ള പ്രതികരിച്ചു.

''ഇത് അതിജീവനത്തിന് വേണ്ടിയാണെങ്കില്‍ പോലും എന്നെപ്പോലെയുള്ള ആളുകള്‍ക്ക് രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മാനസികനിലയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ട്'' ഷഫിയുള്ള കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി വക്താവ് യു.ടി ഫര്‍സാന അഷ്‌റഫും നേരത്തെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും പുതിയ തീരുമാനത്തില്‍ അതൃപ്തനാണെന്നാണ് വിവരം. മുസ്‌ലിം നേതാക്കള്‍ക്ക് പുറമേ മതേതര ആശയങ്ങളില്‍ വിശ്വസിക്കുന്ന മറ്റുനേതാക്കളും അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെ.ഡി.എസിന്റെ കേരള ഘടകം ഒരു കാരണവശാലും എന്‍.ഡി.എയുടെ ഭാഗമാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി തോമസ് വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെ ഈ നിലപാടിനോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെന്നും

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News