'ഈ തേങ്ങ ഞാനിങ്ങെടുക്കുവാ...' സുരേഷ് ഗോപിക്ക് പുതിയ ചുമതല നല്‍കി കേന്ദ്രം

കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്! സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു

Update: 2021-07-31 13:48 GMT
Editor : Roshin | By : Web Desk
Advertising

കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നടനും എംപിയുമായ സുരേഷ് ​ഗോപി. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് കോക്കണറ്റ് ഡവലപ്മെന്‍റ് ബോര്‍ഡിലേക്ക് സുരേഷ് ​​ഗോപിയെ തെരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി നിർവഹിക്കാൻ യോ​ഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ​ഗോപി അറിയിച്ചു.

കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്! ഇന്ത്യയുടെ കോക്കണറ്റ് ഡവലപ്മെന്‍റ് ബോര്‍ഡിലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും. സുരേഷ് ​ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ പാസാക്കിയത്. ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. കോക്കനട്ട് ഡെവലപ്പ്‌മെന്‍റ് ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടമെന്ന് കെ സുധാകരന്‍ ആരോപിച്ചു.

Full View

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News