കോവിഡ് കണക്കുകളിൽ വൈരുധ്യമില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം
കേന്ദ്രത്തിന്‍റെ കോവിഡ് കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്
കോവിഡ് കണക്കുകളിൽ വൈരുധ്യമില്ലെന്ന് കേന്ദ്രം. യഥാർഥ കണക്കുകളാണ് പുറത്ത് വിടുന്നത്. കോവിഡ് കണക്കുകളും മരണവും കൃത്യമായി സംസ്ഥാനങ്ങളും കേന്ദ്രവും രേഖപ്പെടുത്തുന്നുണ്ട്. കണക്കുകൾ രേഖപ്പെടുത്തുന്നതിൽ സുപ്രീം കോടതിയുടെ മേൽനോട്ടമുണ്ട്. മറിച്ചുള്ള വാർത്തകൾ തെറ്റെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്രത്തിന്‍റെ കോവിഡ് കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരുപോലെയാണ് കണക്കുകള്‍ തയ്യാറാക്കുന്നത്. അതിനാല്‍ കണക്കകളെല്ലാം കൃത്യമാണ്. കൂടുതലായി കണക്കുകളോ കൂടുതലായി മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടം പ്രത്യേകിച്ചുമുണ്ട്.
ദേശീയ മാധ്യമങ്ങളിലുള്‍പെടെ വന്ന റിപ്പോര്‍ട്ടുകളില്‍ ആരോഗ്യ മേഖലയില്‍ നിന്നുമടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗുജറാത്ത് മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം ഒന്പതിരട്ടിയിലധികം മരണനിരക്കുണ്ടെന്ന് കോടതിയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രാകാരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പശ്ചാത്തലത്തിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.