പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഇന്നും വന്‍ പങ്കാളിത്തം
എല്‍.ഡി.എഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. എല്‍.ഡി.എഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫിന്റെ ഭരണഘടനാ സംരക്ഷണ സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളും വിവിധ മുസ്‍ലിം സംഘടനാ നേതാക്കളും സംഗമത്തില്‍ പങ്കെടുത്തു.
എറണാകുളം എം.പി. ഹൈബി ഈഡൻ നയിക്കുന്ന ലോങ് മാർച്ച് കലൂർ ടൗൺ ഹാൾ പരിസരത്ത് നിന്നാണ് ആരംഭിച്ചത്. മാർച്ച് ജസ്റ്റിസ് കെമാൽ പാഷ ഫ്ലാഗ് ഓഫ് ചെയ്തു. മാർച്ച് രാത്രി എട്ട് മണിയോടെ ഫോർട്ട് കൊച്ചിയിൽ സമാപിക്കും.
പൌരത്വ നിയമ ഭേദഗതിക്കെതിരെ പാലക്കാട് നഗരത്തില്‍ ബഹുജന റാലി നടന്നു. മേപറമ്പില്‍ നിന്നും തുടങ്ങിയ റാലി ചെറിയ കോട്ടമൈതാനത്ത് സമാപിച്ചു. വല്ലപ്പുഴ മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി നടത്തിയ മാര്‍ച്ചിലും നിരവധി പേര്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മറ്റി ദേശരക്ഷാ മാര്‍ച്ച് നടത്തി. മലപ്പുറം പട്ടണത്തില്‍ നടത്തിയ റാലിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ പട്ടണത്തില്‍ കൂറ്റന്‍ റാലി നടന്നു.