സിംഗൂര്‍; ഇനി മനഃസമാധാനമായി മരിക്കാമെന്ന് മമത ബാനര്‍ജി

Update: 2017-08-19 13:14 GMT
Editor : Ubaid
സിംഗൂര്‍; ഇനി മനഃസമാധാനമായി മരിക്കാമെന്ന് മമത ബാനര്‍ജി
Advertising

പത്തു വര്‍ഷമായി വിധിക്കായി കാത്തിരിക്കുന്നു. ഇത് കര്‍ഷകരുടെ വിജയമാണ്, സിംഗൂര്‍ ഉത്സവമായി എല്ലാവരും ഇത് ആഘോഷമാക്കുമെന്നാണ് കരുതുന്നത്.

ഇനി മനസമാധാനമായി മരിക്കാമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിംഗൂരില്‍ ടാറ്റയ്ക്ക് ഭൂമി നല്‍കിയ നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മമത. സിംഗൂരിലെ ജനങ്ങള്‍ക്കായി താന്‍ നാളുകളായി ഈ വിധി സ്വപ്നം കാണുകയായിരുന്നു. ഇനി എനിക്ക് സമാധാനത്തോടെ മരിക്കാമെന്ന് മമത പറഞ്ഞു. പത്തു വര്‍ഷമായി വിധിക്കായി കാത്തിരിക്കുന്നു. ഇത് കര്‍ഷകരുടെ വിജയമാണ്, സിംഗൂര്‍ ഉത്സവമായി എല്ലാവരും ഇത് ആഘോഷമാക്കുമെന്നാണ് കരുതുന്നത്. ദുര്‍ഗാ പൂജ ഉത്സവത്തിനു മുന്നോടിയായുള്ള ആഘോഷമാണ് ഈ വിധിയെന്നും മമത പറഞ്ഞു.

2006ല്‍ ബുദ്ധദേവ് ഭട്ടാചാര്യ നേതൃത്വം നല്‍കിയ സിപിഎം സര്‍ക്കാര്‍ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു ടാറ്റക്കു നല്‍കിയ നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News