സോണിയാഗാന്ധിയുടെ ദേശ സ്നേഹത്തെ ചോദ്യം ചെയ്യ്ത് അമിത് ഷാ
Update: 2017-08-26 21:42 GMT
അഴിമതിക്കഥകള്‍ പുറത്തു വരുമ്പോളാണ് സോണിയാഗാന്ധിക്ക് ദേശ സ്നേഹത്തെകുറിച്ച് ഓര്‍മ്മ വരുന്നതെന്ന് അമിത് ഷാ
അഴിമതിക്കഥകള്‍ പുറത്തു വരുമ്പോളാണ് സോണിയാഗാന്ധിക്ക് ദേശ സ്നേഹത്തെകുറിച്ച് ഓര്‍മ്മ വരുന്നതെന്ന് അമിത് ഷാ. സോണിയയുടെ ദേശസ്നേഹവും പുത്രസ്നേഹവും അഴിമതി സ്നേഹവും ജനങ്ങള്‍ക്കറിയാം. അഴിമതിക്കാരെ വെറുതെ വിടില്ലെന്ന് സര്‍ക്കാര്‍ പറയുന്പോള്‍ സോണിയ എന്തിന് വികാര ഭരിതയാവുന്നു. ഭൂമിയിലും ആകാശത്തും പാതാളത്തിലും വരെ അഴിമതി നടത്തിയവരാണ് യുപിഎ സര്‍ക്കാരെന്നും എന്നാല്‍ അധികാരത്തിലേറി രണ്ട് വര്‍ഷം പിന്നിട്ടിട്ടു മോദി സര്‍ക്കാരിന് നേരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും അമിതാഷാ തൃശൂരില്‍ പറഞ്ഞു.