സ്വാതന്ത്ര്യ ദിനത്തില്‍ ഗാനോപഹാരവുമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍മാര്‍
എയറോസ്പേസ് എന്‍ജിനിയറായ ഷിജു ജി.തോമസാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്
ശാസ്ത്രരംഗത്ത് മാത്രമല്ല, സംഗീതലോകത്തും മികച്ച സംഭാവനകള്‍ നല്‍കാനാവുമെന്ന് തെളിയിക്കുകയാണ് ഐഎസ്ആര്‍ഒയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശസ്നേഹം ഉണര്‍ത്തുന്ന പാട്ട് പാടിക്കൊണ്ടാണ് ഇവര്‍ വ്യത്യസ്തരായിരിക്കുന്നത്. സ്പേസ് എന്‍ജിനിയേഴ്സ് അസോസിയേഷന്റെ റോക്ക്@ബാന്‍ഡ് ആണ് മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മലയാളം, മറാത്തി, തമിഴ്,തെലുങ്ക്, ബംഗാളി,ഹിന്ദി ഭാഷകളിലാണ് ഗാനമൊരുക്കിയിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം തന്നെയാണ് വീഡിയോയിലൂടെ ഐസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നത്. കലാപങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും ആയുധങ്ങളെ ഉപേക്ഷിക്കാനും പുതിയ ഇന്ത്യ പടുത്തുയര്‍ത്താനും ഈ മ്യൂസിക് വീഡിയോ ആഹ്വാനം ചെയ്യുന്നു.
ഐ ആം ആന്‍ ഇന്ത്യന്‍ എന്നാണ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോക്ക് പേരിട്ടിരിക്കുന്നത്. എയറോസ്പേസ് എന്‍ജിനിയറായ ഷിജു ജി.തോമസാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.