ഇന്ത്യാക്കാര്‍ ചൊവ്വയിലകപ്പെട്ടാലും രക്ഷിക്കുമെന്ന് സുഷമ സ്വരാജ്

Update: 2018-04-23 05:10 GMT
ഇന്ത്യാക്കാര്‍ ചൊവ്വയിലകപ്പെട്ടാലും രക്ഷിക്കുമെന്ന് സുഷമ സ്വരാജ്
Advertising

സുഷമാ സ്വരാജിനെയും ഐ.എസ്.ആർ.ഒയെയും ടാഗ് ചെയ്‌തുകൊണ്ടായിരുന്നു ട്വീറ്റ്

ഇന്ത്യാക്കാര്‍ ലോകത്തിന്റെ ഏത് കോണിലകപ്പെട്ടാലും അത് ചൊവ്വയിലാണെങ്കില്‍ പോലും അവരെ വിദേശകാര്യ മന്ത്രാലയം അവിടെയെത്തുമെന്ന് മന്ത്രി സുഷമാ സ്വരാജ് താൻ ചൊവ്വയിൽ കുടുങ്ങി കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയായാണ് സുഷമയുടെ കിടിലൻ മറുപടി.

കരൺ സായിനി എന്നയാൾ താൻ ഭക്ഷണമില്ലാതെ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എന്ത് കൊണ്ടാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഇത്രയ്ക്ക് വൈകുന്നതെന്നും ട്വീറ്റ് ചെയ്‌തു. സുഷമാ സ്വരാജിനെയും ഐ.എസ്.ആർ.ഒയെയും ടാഗ് ചെയ്‌തുകൊണ്ടായിരുന്നു ട്വീറ്റ്. ഇതിന് മറുപടിയായാണ് ഇന്ത്യക്കാർ ചൊവ്വയിൽ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് സുഷമ ട്വീറ്റ് ചെയ്‌തത്. സുഷമയുടെ തകര്‍പ്പന്‍ മറുപടി പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു 2200ലേറെ പേർ റീട്വീറ്റ് ചെയ്‌ത പോസ്‌റ്റിന് 5000ഓളം ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു.

@SushmaSwaraj😎 I am stuck on mars, food sent via 🇮🇳Mangalyaan (987 days ago), is running out, when is 🇮🇳Mangalyaan-II being sent ? @isro

— karan Saini (@ksainiamd) June 8, 2017

കരണ്‍ സായിനിയുടെ ട്വീറ്റ് ഒട്ടേറെ വിമര്‍ശങ്ങള്‍ക്കും വഴിതെളിച്ചു. സുഷമയുടെ നര്‍മ്മബോധമാണ് മറ്റുള്ളവരെ ആകര്‍ഷിച്ചത്. ഇത്ര തന്റേടമുള്ള ഒരു വനിതയുടെ നര്‍മ്മബോധം തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്ന് ട്വീറ്റ്. സുഷമ മികച്ച നയതന്ത്രജ്ഞയാണെന്ന് മറ്റൊരു ട്വീറ്റ്.

Tags:    

Similar News