സല്‍മാന്‍ കുറ്റവിമുക്തന്‍
രാജസ്ഥാന്‍ ഹൈക്കോടതിയുടേതാണ് വിധി. സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് സല്‍മാനുള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയിട്ടുള്ളത്. ....
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനടക്കം ഏഴ് പേരെ കോടതി വെറുതെ വിട്ടു. രാജസ്ഥാന്‍ ഹൈക്കോടതിയാണ് സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയത്. വിചാരണക്കോടതി വിധിക്കെതിരായ സല്‍മാന്‍ ഖാന്റെ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി വിധി.
1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ രാത്രി ജോധ്പൂരിനു സമീപം കന്‍കാണി ഗ്രാമത്തില്‍ 'ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയിലാണ് സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സംഘം രണ്ട് കൃഷ്ണമാനുകളെ വേട്ടയാടിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ 51ാം വകുപ്പനുസരിച്ച് സല്‍മാനും സംഘത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സല്‍മാനെ കൂടാതെ സെയ്ഫ് അലിഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം അടക്കമുളളവരായിരുന്നു കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍. ഇവരുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ജോദ്പൂര്‍ വിചാരണ കോടതി നേരത്തെ സല്‍മാന് തടവുശിക്ഷ വിധിച്ചിരുന്നു. ആദ്യ കേസില്‍ ഒരു വര്‍ഷം തടവും രണ്ടാമത്തേതില്‍ ആവര്‍ത്തിച്ച് കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ അഞ്ചു വര്‍ഷവും തടവുമാണ് ജോധ്പൂര്‍ കോടതി വിധിച്ചത്. വിധിക്കെതിരായി സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി, സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സല്‍മാനെയും സംഘത്തെയും വെറുതെ വിടാന്‍ തീരുമാനിച്ചത്. വിധി പ്രസ്താവിക്കുമ്പോള്‍ നടന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.