അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാതെ സൌത്ത് ട്വന്റിഫോര്‍ പര്‍ഗാന
തെരഞ്ഞെടുപ്പുകളില്‍ എന്ത് സംഭവിച്ചാലും ആര് തെരഞ്ഞെടുക്കപ്പെട്ടാലും പാവപ്പെട്ടവരുടെ പ്രശ്നങ്ങളൊന്നും പരിഹരിയ്ക്കപ്പെടില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം
ജനങ്ങള്‍ക്ക് പ്രാകൃതമായ യാത്രാ സംവിധാനങ്ങള്‍ മാത്രമുള്ള നിരവധി പ്രദേശങ്ങളാണ് ഇപ്പോഴും പശ്ചിമബംഗാളില്‍ ഉള്ളത്. കൊല്‍ക്കത്ത നഗരത്തിന് അടുത്ത് കിടക്കുന്ന സൌത്ത് ട്വന്റിഫോര്‍ പര്‍ഗാന ജില്ലയുടെ വിവിധ ഭാഗങ്ങളും അത്തരത്തിലുള്ളതാണ്. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ എന്ത് സംഭവിച്ചാലും ആര് തെരഞ്ഞെടുക്കപ്പെട്ടാലും പാവപ്പെട്ടവരുടെ ഇത്തരം പ്രശ്നങ്ങളൊന്നും പരിഹരിയ്ക്കപ്പെടില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
സൌത്ത് ട്വന്റിഫോര്‍ പര്‍ഗാന ജില്ലയുടെ ഉള്‍ഭാഗത്തേയ്ക്ക് കടക്കുമ്പോള്‍ മോട്ടോര്‍സെക്കിളിനു പിറകില്‍ പലക ഘടിപ്പിച്ച പോലുള്ള നിരവധി വാഹനങ്ങളില്‍ ആളുകലെ കുത്തിനിറച്ച് തലങ്ങും വിലങ്ങും പോകുന്നത് കാണാം. ഇവിടത്തെ ജനങ്ങളുടെ യാത്രാ മാര്‍ഗമാണിത്. കിര്‍ലോസ്കര്‍ എഞ്ചിന്‍ ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിയ്ക്കുന്ന ഈ വാഹനങ്ങള്‍ മോട്ടോര്‍ വാന്‍ എന്നും വാന്‍ റിക്ഷയെന്നുമൊക്കെ അറിയപ്പെടുന്നു. രണ്ടും നാലും കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളിലേയ്ക്ക് ഒരാള്‍ക്ക് 5 രൂപ നിരക്കില്‍ സര്‍വീസ് നടത്തും. മറ്റ് വാഹനങ്ങള്‍ പോകാത്ത ഇടുങ്ങിയ റോഡ് മാത്രമുള്ള ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഇതാണ് ഒരേയൊരു യാത്രാ മാര്‍ഗം. പ്രധാന കവലകളില്‍ ബസ്റ്റാന്റ് പോലെ മോട്ടോര്‍ വാന്‍ സ്റ്റാന്റുകള്‍ കാണാം.
കൂടുതല്‍ നല്ല വഴികളുണ്ടാക്കാനും യാത്രാ പ്രശ്നം പരിഹരിയ്ക്കാനും തയ്യാറാവുന്നവരെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ പ്രശ്നം തീരുമോയെന്ന ചോദ്യത്തിന്, ഞങ്ങളൊന്നും പറയില്ല. ഞങ്ങള്‍ ദരിദ്രരാണ്. അത് ദരിദ്രര്‍ക്ക് വേണ്ടിയുള്ളതല്ലെന്നാണ് ഇവിടെയുള്ള ആളുകള്‍ പറയുന്നതിങ്ങനെ.
അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഇവരുടെ ഈ പ്രതികരണം.