ദാദയെപ്പോലെയല്ല, ദീദിയെപ്പോലെ പെരുമാറൂ എന്ന് മമതയോട് ജനതാദള്‍ യു
നോട്ടുനിരോധത്തിനിടെ പാട്നയില്‍ നടന്ന ഒരു റാലിയില്‍ മോദിയുടെ നടപടിയെ പിന്തുണയ്ക്കുന്നവരെ അവര്‍ വിമര്‍ശിച്ചിരുന്നു
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍ യു. തങ്ങളുടെ നേതാവ് നിതീഷ് കുമാറിനെ മമത വിമര്‍ശിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. നോട്ടുനിരോധ വിഷയത്തില്‍ നിതീഷ് കുമാര്‍ ഒറ്റുക്കാരനാണെന്ന് മമത പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മമത പെരുമാറേണ്ടത് ഒരു ദീദി (മുതിര്‍ന്ന സഹോദരി) യെപ്പോലെയാണെന്നും അല്ലാതെ ദാദ (ഗുണ്ട)യെപ്പോലെയല്ലെന്നും പറഞ്ഞ് ജനതാദള്‍ യു പ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നത്.
അവരെ കാണാന്‍ കരുണയുള്ള ഒരു മൂത്ത സഹോദരിയെപ്പോലെയാണ്, പക്ഷേ അവരൊരു ഗുണ്ടയെപ്പോലെ പെരുമാറരുതെന്ന് പറയുന്നു ജെഡിയുവിന്റെ വക്താവായ കെ സി ത്യാഗി.
മമത, നിതീഷ് കുമാറിനെ പേരെടുത്ത് പറഞ്ഞിട്ടില്ല വിമര്‍ശിച്ചത്. നോട്ടുനിരോധത്തിനിടെ പാട്നയില്‍ നടന്ന ഒരു റാലിയില്‍ മോദിയുടെ നടപടിയെ പിന്തുണയ്ക്കുന്നവരെ മൊത്തത്തില്‍ അവര്‍ വിമര്‍ശിച്ചിരുന്നു. നോട്ടുനിരോധത്തെ പിന്തുണച്ച പ്രമുഖരിലൊരാള്‍ നിതീഷ് കുമാര്‍ ആയിരുന്നു.