മണിപ്പൂര്‍ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഡല്‍ഹിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ 32 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി
മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ 32 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി. മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കാനാണ് ബിജെപി തീരുമാനം.
ആദ്യ ഘട്ടത്തില്‍ 29 പേരുടെ അന്തിമ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. മണിപ്പൂര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഒക്രം ഇബോബി സിംഗിനെതിരെ തൌബാല്‍ മണ്ഡലത്തില്‍ ബിജെപിയുടെ ബിം മത്സരിക്കും. മറ്റ് സ്ഥാനാര്‍ഥികളുടെ സീറ്റില്‍ അടുത്ത ഘട്ടത്തില്‍ മാറ്റങ്ങളുണ്ടായേക്കും. കോണ്‍ഗ്രസ് മുക്ത മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപിയുടെ പ്രചാരണം. മണിപ്പൂരില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു. മണിപ്പൂരില്‍ 60 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി തീരുമാനം.
അസമില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പരീക്ഷിച്ച പ്രാദേശിക പാര്‍ട്ടികളുടെ മുന്നണി വിജയം കണ്ടിരുന്നു. ഇത് മണിപ്പൂരിലും ബിജെപി ആവര്‍ത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
കോണ്‍ഗ്രസിന് പുറമെ സിപിഐ, സിപിഎം, എന്‍സിപി, ആം ആദ്മി പാര്‍ട്ടി, ജെഡിയു എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന ഇടത് മുന്നണിയും മത്സര രംഗത്തുണ്ടാകും.