തോക്കില്‍ വിശ്വസിക്കുന്നവര്‍ക്ക് തോക്ക് കൊണ്ടുതന്നെ മറുപടിയെന്ന് യോഗി

Update: 2018-05-16 18:18 GMT
തോക്കില്‍ വിശ്വസിക്കുന്നവര്‍ക്ക് തോക്ക് കൊണ്ടുതന്നെ മറുപടിയെന്ന് യോഗി
Advertising

രാജ്യത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും അധികം കലാപങ്ങള്‍ ഉണ്ടായത് ഉത്തര്‍പ്രദേശിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.

തോക്കിന് തോക്ക് കൊണ്ടുള്ള മറുപടിയാണ് നല്‍കേണ്ടതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും അധികം കലാപങ്ങള്‍ ഉണ്ടായത് ഉത്തര്‍പ്രദേശിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.

എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കണം. പക്ഷേ സമൂഹത്തിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും തോക്കില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ തോക്കിന്‍റെ ഭാഷയില്‍ തന്നെ മറുപടി അര്‍ഹിക്കുന്നു. അക്കാര്യത്തില്‍ ഒന്നും പേടിക്കാനില്ലെന്ന് നിയമപാലകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.

സമൂഹത്തില്‍ അരാജകത്വം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. മര്യാദയില്ലാത്ത പെരുമാറ്റം നിയമസഭയില്‍ അനുവദിക്കില്ലെന്ന് യോഗി പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി. സഭയില്‍ പേപ്പര്‍ ചുരുട്ടി എറിയുക, ബലൂണ്‍ പറത്തുക തുടങ്ങിയ പ്രവൃത്തികള്‍ സഭയുടെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. സമാജ്‍വാദി പാര്‍ട്ടി അംഗങ്ങള്‍ ഗവര്‍ണറെ മോശം ഭാഷയില്‍ വിമര്‍ശിച്ചത് നിന്ദ്യമായ പ്രവൃത്തിയാണെന്ന് യോഗി കുറ്റപ്പെടുത്തി.

Tags:    

Similar News