യുപി ഇപ്പോള്‍ ശരിക്കും ഉത്തര്‍ പ്രദേശായി, ഇനി പ്രശ്ന പ്രദേശ് അല്ല: യോഗി

Update: 2018-05-17 01:29 GMT
Editor : Sithara
യുപി ഇപ്പോള്‍ ശരിക്കും ഉത്തര്‍ പ്രദേശായി, ഇനി പ്രശ്ന പ്രദേശ് അല്ല: യോഗി
Advertising

യുപിയെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് യോഗി ആദിത്യനാഥ്

യുപി ഇപ്പോള്‍ ശരിക്കും ഉത്തര്‍ പ്രദേശ് ആയെന്നും ഇനി പ്രശ്ന പ്രദേശ് ആവില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ക്രിമിനലുകള്‍ക്കെതിരെ ഇനിയും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് യോഗി വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിനെ നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും യോഗി പറഞ്ഞു. നാളെ മുതല്‍ ഉത്തര്‍ പ്രദേശില്‍ ഇന്‍വസ്റ്റേഴ്സ് സമ്മിറ്റ് നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം വരെ ദരിദ്ര സംസ്ഥാനം എന്നതായിരുന്നു യുപിയുടെ പ്രതിച്ഛായ. ആ കാഴ്ചപ്പാട് മാറ്റാന്‍ ഒരു പരിധി വരെ കഴിഞ്ഞതുകൊണ്ടാണ് വ്യവസായികള്‍ ഇപ്പോള്‍ നിക്ഷേപത്തിന് താല്‍പര്യം കാണിക്കുന്നതെന്നും യോഗി അവകാശപ്പെട്ടു.

യുപിയുടെ മോശം പ്രതിച്ഛായ കാരണം വായ്പ പോലും കിട്ടാത്ത അവസ്ഥയായിരുന്നു. ബാങ്കുകളൊന്നും സഹായിച്ചില്ല. അതോടെ യാചിക്കേണ്ടെന്ന് തീരുമാനിച്ചു. ജനങ്ങളില്‍ ഭാരം അടിച്ചേല്‍പ്പിക്കാതെ വിഭവ സമാഹാരണം സ്വയം നടത്താന്‍ തീരുമാനിച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News