ഭാര്യമാരുടെ ഉത്തരവാദിത്വങ്ങള്‍, പെണ്‍ഭ്രൂണഹത്യ, പാകിസ്താന്‍; ഹരിയാന നിയമസഭയില്‍ പൂര്‍ണനഗ്നനായി സന്യാസിയുടെ പ്രസംഗം

Update: 2018-05-19 14:41 GMT
ഭാര്യമാരുടെ ഉത്തരവാദിത്വങ്ങള്‍, പെണ്‍ഭ്രൂണഹത്യ, പാകിസ്താന്‍; ഹരിയാന നിയമസഭയില്‍ പൂര്‍ണനഗ്നനായി സന്യാസിയുടെ പ്രസംഗം
Advertising

സ്ത്രീകളായ എംഎല്‍എമാരും മുഖ്യമന്ത്രിയും ഗവര്‍ണരും വരെ സാമിയുടെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു.

ഹരിയാന നിയമസഭയില്‍ എംഎല്‍എമാരെ അഭിസംബോധന ചെയ്ത് ദിഗംബര സന്യാസിയുടെ പ്രസംഗം. ജൈന സന്യാസിയായ മുനി തരുണ്‍ സാഗര്‍ മഹാരാജാണ് ഇന്നലെ പാകിസ്താനെ കുറിച്ചും പെണ്‍ഭ്രൂണഹത്യയെകുറിച്ചും ഭാര്യമാരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചുമെല്ലാം ഹരിയാന നിയമസഭയെ ബോധവത്കരിച്ചത്. പ്രസംഗം 40 മിനിറ്റ് നീണ്ടുനിന്നു. സ്പീക്കറുടെ ചെയറിലിരുന്നായിരുന്നു സ്വാമിയുടെ പ്രസംഗം. സ്ത്രീകളായ എംഎല്‍എമാരും മുഖ്യമന്ത്രിയും ഗവര്‍ണരും വരെ സാമിയുടെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു.

വിദ്യാഭ്യാസമന്ത്രി രാം ബിലാസ് ശര്‍മായാണ് പ്രസംഗത്തിനായി സ്വാമിയെ ക്ഷണിച്ചത്. രാഷ്ട്രീയക്കാരന്റെ ധര്‍മത്തെയും രാഷ്ട്രീയത്തെയും ഭാര്യഭര്‍‌തൃബന്ധത്തോടാണ് സ്വാമി ഉപമിച്ച്. ധര്‍മം ഭര്‍ത്താവാണെങ്കില്‍ ഭാര്യ രാഷ്ട്രീയമാണ്. ഭാര്യയെ സംരക്ഷിക്കുയെന്നത് ഓരോ ഭര്‍ത്താവിന്റെയും ഉത്തരവാദിത്വമാണ്. ഭര്‍ത്താവിനെ അനുസരിക്കുക എന്നത് ഓരോ ഭാര്യയുടെയും ഉത്തരവാദിത്വവുമാണ്.. അതുതന്നെയാണ് ധര്‍മത്തിന് രാഷ്ട്രീയത്തിന് മേലുള്ള നിയന്ത്രണമെന്നും സ്വാമി പറഞ്ഞു. ഇല്ലെങ്കില്‍ നിയന്ത്രണമില്ലാത്ത ആനയെപ്പോലെയാകും അവസ്ഥയെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

പെണ്‍ഭ്രൂണഹത്യയെയാണ് പിന്നീട് സ്വാമി പരാമര്‍ശിച്ചത്. ഇത് സമൂഹത്തില്‍ അസ്ഥിരതയ്ക്ക് കാരണമാകുന്നു. കുറ്റകൃത്യങ്ങളിലേക്കും ബലാത്സംഗങ്ങളിലേക്കും ഇത് നയിക്കുന്നു. രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും വേണം ഈ പ്രശ്നം പരിഹരിക്കേണ്ടതെന്നും അയാള്‍ പറയുന്നു.

‌പെണ്‍മക്കളില്ലാത്തവര്‍ക്ക് ലോക്‌സഭാ, വിധാന്‍ സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. അങ്ങനെ രാഷ്ട്രീയപരമായി ഈ പ്രശ്നത്തിന് പരിഹാരം കാണാം. അതുപോലെ പെണ്‍മക്കളില്ലാത്ത കുടുംബത്തിലേക്ക് തങ്ങളുടെ മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ സമൂഹം തയ്യാറാവരുത്. മതപരമായി, പെണ്‍മക്കളില്ലാത്ത വീടുകളില്‍ നിന്നും ദാനം സ്വീകരിക്കില്ലെന്ന് സന്യാസിമാര്‍ തീരുമാനിക്കണം. അങ്ങനെയായാല്‍ നമ്മുടെ പ്രതീക്ഷയ്ക്കപ്പുറമായ ഫലം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. നമ്മള്‍ 21ാം നൂറ്റാണ്ടിലാണു ജീവിക്കുന്നത്. എന്നാല്‍ ഇന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു കാണുന്നതു കാണുമ്പോള്‍ ‌നമ്മള്‍ 14ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. ഒരുവേള ഒന്നുനിര്‍ത്തി, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിനെ നോക്കി, ഈ പറഞ്ഞതൊന്നും ഘട്ടര്‍സാഹിബിന് ബാധകമല്ലെന്ന് പറയാനും അദ്ദേഹം മറന്നില്ല. അവിവാഹിതനാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍.

പാകിസ്ഥാന്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യം തീവ്രവാദം വളര്‍ത്തുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയ്ക്കു പ്രശ്‌നമുണ്ടാക്കാന്‍ ഭസ്മാസുരന്മാരെ സൃഷ്ടിക്കുകയാണ്. ഒരു തവണ തെറ്റുപറ്റുന്നവര്‍ അജ്ഞനാണെങ്കില്‍ രണ്ടു തവണ തെറ്റുപറ്റുന്നവന്‍ നിഷ്‌കളങ്കനാണെങ്കില്‍, മൂന്നു തവണ തെറ്റുപറ്റുന്നവന്‍ പിശാചാണെങ്കില്‍ തുടരെ തുടരെ തെറ്റുപറ്റുന്നവന്‍ പാകിസ്ഥാനാണ്. തുടര്‍ച്ചയായി മാപ്പുനല്‍കുന്നത് ഇന്ത്യയും- അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്ക് വിരമിക്കല്‍ പ്രായം നിര്‍ദേശിച്ച നരേന്ദ്രമോദി സര്‍ക്കാറിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Tags:    

Similar News