പ്രതിഷേധങ്ങള്‍ക്കിടയിലും ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ കേന്ദ്രം

Update: 2018-05-19 11:34 GMT
പ്രതിഷേധങ്ങള്‍ക്കിടയിലും ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ കേന്ദ്രം
Advertising

ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയിലും നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് പൊതുജനാഭിപ്രായം തേടിക്കൊണ്ടുള്ള ചോദ്യാവലി പുറത്തിറക്കി.

ദേശീയ നിയമ കമ്മീഷന്റെ വെബ്‌സൈറ്റിലാണ് 16 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുള്ളത്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രം ഏകസിവില്‍കോഡ് വിഷയം സജീവമാക്കുന്നത്.

വിവിധ മുസ്ലിം സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഏക സിവില്‍ക്കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ത്വരിതപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ചോദ്യവലി പ്രസിന്ധീകരിച്ചിരിക്കുന്നത്. ഏക സിവില്‍ കോഡ് നടപ്പാക്കി രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് പ്രതിപാദിക്കുന്ന ഭരണ ഘടനയുടെ 44ആം വകുപ്പിനെക്കുറിച്ച് അറിയാമോ എന്നാണ് ആദ്യത്തെ ചോദ്യം.

കുടുംബ നിയമം, വ്യക്തിനിയമം, ആചാരം, ബഹുഭാരത്യം, കുട്ടികളെ ദത്തടുക്കല്‍, മുത്തലാഖ് തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച ചോദ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചോദ്യോത്തരങ്ങള്‍ക്ക് പുറമെ കൂടുതലെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതെഴുതാനുള്ള അവസരവും ചോദ്യാവലിയിലുണ്ട്. ഉത്തരമെഴുതിയ ശേഷം നിയമ കമ്മീഷന്റെ അഡ്രസ്സിലേക്ക് തപാല്‍ വഴിയോ അല്ലെങ്കില്‍, lic-dla@nic.in എന്ന ഇമെയില്‍ അഡ്രസ്സിലേക്കോ അയക്കാം. 45 ദിവസത്തിനുള്ളില്‍ ഉത്തരം നല്‍കാണ് നിര്‍ദ്ദശം.

ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയിലും നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

Tags:    

Writer - ഡോ. സജീഷ് സഹദേവൻ

contributor

Editor - ഡോ. സജീഷ് സഹദേവൻ

contributor

Subin - ഡോ. സജീഷ് സഹദേവൻ

contributor

Similar News