കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോ ഇന്ന് ഇന്ത്യയിലെത്തും
7 ദിവസത്തെ സന്ദര്‍ശനത്തിനായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോ ഇന്ന് ഇന്ത്യയിലെത്തും. പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങി കാനഡമന്ത്രിസഭയിലെ 4 അംഗങ്ങളും ട്രുഡോയ്ക്കൊപ്പമുണ്ടാകും.
7 ദിവസത്തെ സന്ദര്‍ശനത്തിനായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോ ഇന്ന് ഇന്ത്യയിലെത്തും. പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങി കാനഡമന്ത്രിസഭയിലെ 4 അംഗങ്ങളും ട്രുഡോയ്ക്കൊപ്പമുണ്ടാകും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധമേഖല, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാര- നിക്ഷേപബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. കാനഡയുടെ വിവിധഭാഗങ്ങളില്‍ സിഖ് സമുദായക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ 23 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമാകും. ആണവമേഖലയിലെ സഹകരണം സംബന്ധിച്ചും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചചെയ്യും. ഡല്‍ഹിക്ക് പുറമെ, ആഗ്ര, അഹമ്മദാബാദ്, മുംബൈ, അമൃത്സര്‍ എന്നിവിടങ്ങളും ട്രൂഡോയും സംഘവും സന്ദര്‍ശിക്കും.