പ്ലാസ്റ്റിക് കുപ്പികള്‍ കളയേണ്ട; നമുക്ക് ബസ് സ്റ്റോപ്പുണ്ടാക്കാം

Update: 2018-05-27 21:47 GMT
പ്ലാസ്റ്റിക് കുപ്പികള്‍ കളയേണ്ട; നമുക്ക് ബസ് സ്റ്റോപ്പുണ്ടാക്കാം
Advertising

ഒരു ലിറ്ററിന്റെ 1000 കുപ്പികളാണ് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

ഉപയോഗം പ്ലാസ്റ്റിക് കുപ്പികള്‍ എന്നും തലവേദനയാണ്. പ്രത്യേകിച്ച്, മിനറല്‍ വാട്ടറിന്റെ ബോട്ടിലുകള്‍. എന്നാല്‍ അവയെ ഇനി ശല്യക്കാരല്ലാതെ എങ്ങനെ മാറ്റിയെടുക്കാം എന്നതിന് ഹൈദരബാദിലെ ഒരു സാമൂഹ്യ സംഘടന ഒരു വഴി കാണിച്ചുതരുന്നു. ഹൈദരാബാദിലെ സ്വരൂപ് നഗര്‍ കോളനിയിലെ ഉപ്പല്‍ നഗറിലെ സ്ട്രീറ്റ് നമ്പര്‍ 10 ല്‍ ഒരുഗ്രന്‍ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുകയാണ് സന്നദ്ധ സംഘടനയായ ബാംബു ഹൌസ് ഇന്ത്യ. അതും പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് മാത്രം.

'റീസൈക്കിള്‍ ഇന്ത്യ'യുടെ ആഭിമുഖ്യത്തില്‍ രണ്ട് യുവാക്കളാണ് ഈ കമ്പനിക്ക് പിന്നിലുള്ളത്. പഴയ ടയറുകളും വീപ്പകളും മറ്റ് ഉപയോഗിച്ച് ഇരിപ്പിടങ്ങളും ഇവര്‍ നിര്‍മ്മിച്ചു. ഏകദേശം രണ്ടാഴ്ച മുമ്പാണ് ബസ് സ്റ്റോപ്പിന്റെ നിര്‍മ്മാണം.

ഒരു ലിറ്ററിന്റെ 1000 കുപ്പികളാണ് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഒരു ബോട്ടിലിന്റെ ചെലവ് 1.40 പൈസ. ഫ്രെയിം നിര്‍മ്മിച്ചിരിക്കുന്നത് മെറ്റലുകൊണ്ടാണ്. കമ്പനിയുടെ അമരക്കാരനിലൊരാളായ പ്രശാന്ത് ലിംഗം പറയുന്നു.

ഈ സിറ്റിയില്‍ ബസ് സ്റ്റോപ്പുകള്‍ കുറവാണ്. ലക്ഷങ്ങളാണ് ഒരു കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഈ ബസ് സ്റ്റോപ്പിന് ഞങ്ങള്‍ക്കാകെ ചെലവ് വന്നത് 15,000 രൂപയാണ്. ഇത് ആവശ്യമെങ്കില്‍ മാറ്റി സ്ഥാപിക്കാനും കഴിയും- പ്രശാന്ത് ലിംഗം കൂട്ടിച്ചേര്‍ത്തു.

കുപ്പിക്കുള്ളിലൂടെ ദ്വാരമിട്ട് അവയെ പരസ്പരം കൂട്ടിക്കെട്ടി ബന്ധിപ്പിച്ചിട്ടുണ്ട്. കുപ്പികള്‍ക്കിടയിലൂടെ കാറ്റ് കടന്നുവരാന്‍ സൌകര്യമുണ്ട് എന്നതില്‍ ബസ് സ്റ്റോപ്പില്‍ ചൂടു കൂടില്ലെന്നതിനും ഉറപ്പ്. പഴയ ടയറുകളുപയോഗിച്ച് ബസ് സ്റ്റോപ്പില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇനി ഇവര്‍. പുതിയ 7 പ്ലാസ്റ്റിക് കുപ്പി ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാനുള്ള അനുമതി ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇവര്‍ക്ക് നല്‍കി കഴിഞ്ഞു.

Tags:    

Similar News