പ്ലസ്ടു പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ

Update: 2018-05-27 18:07 GMT
Editor : Sithara
പ്ലസ്ടു പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ
Advertising

തെറ്റായ വിവരം പുറത്തുവിട്ട് പരീക്ഷാ നടത്തിപ്പ് അവതാളത്തിലാക്കാനാണ് ശ്രമമെന്ന് സിബിഎസ്ഇ

പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സിബിഎസ്ഇ. ഡല്‍ഹിയില്‍ പ്ലസ്ടു അക്കൌണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

Full View

ഡല്‍ഹി മേഖലയില്‍ ഇന്ന് നടന്ന പ്ലസ്ടു അക്കൌണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സ് ആപ്പ് വഴി ചോര്‍ന്നുവെന്നായിരുന്നു വാര്‍ത്ത.‍ എല്ലാ ചോദ്യപേപ്പര്‍ കെട്ടുകളും മുദ്ര വെച്ച നിലയിലായിരുന്നുവെന്നും ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷ മുടക്കാന്‍ ചിലര്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും സിബിഎസ്ഇ അറിയിച്ചു. ചോര്‍ച്ച സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതോടെ സിബിഎസ്ഇ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രതികരണം.

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി ബോര്‍ഡിന് കീഴില്‍ നടന്ന പരീക്ഷയായതിനാല്‍ കേരളത്തിലെ സിബിഎസ്ഇ പരീക്ഷകളെ ഇത് ബാധിക്കില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News