നികുതി ഭീകരവാദത്തിൽനിന്നുള്ള മോചനമാണ് ജി.എസ്.ടി ബിൽ: മോദി

Update: 2018-05-28 09:43 GMT
നികുതി ഭീകരവാദത്തിൽനിന്നുള്ള മോചനമാണ് ജി.എസ്.ടി ബിൽ: മോദി
Advertising

ലോക്‌സഭയില്‍ ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നികുതി ഭീകരവാദത്തിൽനിന്നുള്ള മോചനമാണ് ചരക്കുസേവന നികുതി ബില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടി ബിൽ പാസായത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയമല്ല. എല്ലാവരുടെയും വിജയമാണെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനാധിപത്യം എന്നത് ഭൂരുപക്ഷത്തിന്റെ കളിയല്ല, അഭിപ്രായ ഐക്യത്തിലേക്കുള്ള യാത്രയാണെന്നും മോദി പറഞ്ഞു. നികുതി ഏകീകരണത്തിനായാണ് ജി.എസ്.ടി; ബില്‍ കൊണ്ടുവന്നത്. ഉപഭോക്താക്കളാണ് രാജാക്കന്‍മാര്‍ എന്ന വ്യക്തമായ സന്ദേശമാണ് നമ്മള്‍ ഇതിലൂടെ നല്‍കുന്നതെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞു. പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജി.എസ്.ടി വരുന്നതോടെ ഗതിവേഗം വര്‍ധിക്കും.

Tags:    

Writer - സഫ കെ.ടി

contributor

Editor - സഫ കെ.ടി

contributor

Ubaid - സഫ കെ.ടി

contributor

Similar News