ബി.ജെ.പിക്കെതിരായ ഒാൺലൈൻ പ്രചാരണങ്ങളിൽ വീണുപോകരുതെന്ന് യുവാക്കളോട് അമിത് ഷാ
ആഹ്വാനം.ഗുജറാത്ത് സർക്കാറിെൻറവികസന അവകാശ വാദങ്ങൾക്കെിതിരെ സാമൂഹിക മാധ്യമങ്ങളിലെ കാമ്പയിൻ സംബന്ധിച്ച് രാഷ്ട്രീയ യുദ്ധം അരങ്ങേറുന്നതിനിടെയാണ് അമിത്ഷായുടെ
ബി.ജെ.പിക്കെതിരായ ഒാൺലൈൻ പ്രചാരണങ്ങളിൽ വീണുപോകരുതെന്ന് യുവാക്കളോട് പാർട്ടി അധ്യക്ഷൻ അമിത്ഷായുടെ ആഹ്വാനം.ഗുജറാത്ത് സർക്കാറിെൻറവികസന അവകാശ വാദങ്ങൾക്കെിതിരെ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിൻ ശക്തമാകുന്നതിനിടെയാണ് അമിത്ഷായുടെ മുന്നറിയിപ്പ്. പട്ടേല്‍ ക്വാട്ട പ്രക്ഷോഭകർ കോൺഗ്രസുമായി അടുത്തിരിക്കുന്നുവെന്നും അതിൽ ശ്രദ്ധപതിപ്പിക്കണമെന്നും അമിത്ഷാ പറഞ്ഞു.
അഹമ്മദാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ യുവാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിെൻറ രാഷ്ട്രീയ ചരിത്രം 1995ന് മുമ്പും ശേഷവും എന്ന് രണ്ടായി തിരിച്ചുെകാണ്ട് അമിത്ഷാ വിവരിച്ചു. 1995ലാണ് ബി.ജെ.പി ആദ്യമായി ഗുജറാത്തിൽ അധികാരത്തിലെത്തിയത്. കോൺഗ്രസ് ഭരണത്തിൽ നിരന്തരം നിരോധനാജ്ഞകളായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതോടെയാണ് ഇതിന് അയവ് വന്നത്. ഉൾഗ്രാമങ്ങളിൽ വൈദ്യുതിയും വിദ്യാഭ്യാസവും ഇല്ലാത്തതും അഴിമതിയും കോൺഗ്രസ് ഭരണത്തിെൻറ പ്രതിഫലമയിരുന്നു.