മൂകാംബിക ക്ഷേത്രത്തില്‍ മഹാ രഥോത്സവം സമാപിച്ചു
പുഷ്പാലംകൃതമായ രഥത്തിലേറി ദേവി വിഗൃഹം ക്ഷേത്ര നഗരിയില്‍ വലം വയ്ക്കുന്ന ചടങ്ങിന് സാക്ഷികളാവാന്‍ മലയാളികള്‍ ഉള്‍പ്പടെ പതിനായിരങ്ങളാണ് എത്തിയത്
ദേവീഭക്തര്‍ക്ക് ദര്‍ശന സായൂജ്യം പകര്‍ന്ന് മൂകാംബിക ക്ഷേത്രത്തില്‍ മഹാ രഥോത്സവം സമാപിച്ചു. പുഷ്പാലംകൃതമായ രഥത്തിലേറി ദേവി വിഗൃഹം ക്ഷേത്ര നഗരിയില്‍ വലം വയ്ക്കുന്ന ചടങ്ങിന് സാക്ഷികളാവാന്‍ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് എത്തിയത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മഹാനവമി ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ് രഥോത്സവം. ക്ഷേത്ര മുഖ്യ തന്ത്രി നിത്യാനന്ദ അഡിഗയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്ര നഗരിയില്‍ വലം വെച്ച ശേഷം രഥത്തില്‍ നിന്നും ഭക്തര്‍ക്കിടയിലേക്ക് നാണയത്തുട്ടുകള്‍ എറിഞ്ഞുകൊടുത്തു. ഇത് കൈപിടിയിലൊതുക്കുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിജയദശമി നാളില്‍ പുലര്‍ച്ചെ നടക്കുന്ന വിദ്യാരംഭ ചങ്ങുകളോടെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മഹാനവമി ആഘോഷങ്ങള്‍ക്ക് സമാപനമാവും.