പ്രതിപക്ഷ ഐക്യം; മമത ഇന്ന് രാഹുലിനെ കാണും

Update: 2018-05-31 06:46 GMT
Editor : Subin
പ്രതിപക്ഷ ഐക്യം; മമത ഇന്ന് രാഹുലിനെ കാണും
Advertising

ബിജെപിയില്‍ വിമത ശബ്ദമുയര്‍ത്തുന്ന ശത്രുഘ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ശിവസേന എംപിമാകെ കണ്ട് സംസാരിച്ച മമതയെ വിശദമായ ചര്‍ച്ചക്കായി ശിവസേന ക്ഷണിച്ചിട്ടുണ്ട്...

പൊതുതെരഞ്ഞെടുപ്പിനായി പ്രതിപക്ഷഐക്യം ലക്ഷ്യമിട്ടുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ച ഇന്നുണ്ടായേക്കും. ബിജെപി വിമത നേതാക്കളെ കാണുന്ന മമത ഇന്ന് ശിവസേനയുമായി വീണ്ടും ചര്‍ച്ച നടത്തും.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പോരാട്ടത്തിനായി പ്രാദേശിക പാര്‍ട്ടികളെ പിന്തുണച്ച് ശക്തമാക്കാനാണ് മമതയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതര സഖ്യമെന്ന ആരോപണം മമത തള്ളി. രാഹുലുമായി ഒരു പ്രശ്‌നവുമില്ല. ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. സോണിയ ചികിത്സയിലായതിനാലാണ് കൂടിക്കാഴ്ച മാറ്റിവച്ചതെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയില്‍ വിമത ശബ്ദമുയര്‍ത്തുന്ന ശത്രുഘ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ചര്‍ച്ച നടത്തും. ഇന്നലെ ശിവസേന എംപിമാകെ കണ്ട് സംസാരിച്ച മമതയെ വിശദമായ ചര്‍ച്ചക്കായി ശിവസേന ക്ഷണിച്ചിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News