യു.പിയില്‍ സമാജ്‍വാദി - കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായി
മുലായം സിംഗ് യാദവിന്റെ മുപ്പത്തിയെട്ടംഗ സ്ഥാനാര്‍ത്ഥി പട്ടിക സ്വീകരിച്ച് അഖിലേഷ് പാര്‍ട്ടയിലെ ഉള്‍പ്പോരിനും താത്കാലികമായി തടയിട്ടു.
ഉത്തര്‍പ്രദേശിലെ നിയമാസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കും. സംഖ്യം യാഥാര്‍ത്ഥ്യമായെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഉത്തര്‍പ്രദേശിന്റെ ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വ്യക്തമാക്കി. അതേ സമയം മുലായം സിംഗ് യാദവിന്റെ മുപ്പത്തിയെട്ടംഗ സ്ഥാനാര്‍ത്ഥി പട്ടിക സ്വീകരിച്ച് അഖിലേഷ് പാര്‍ട്ടയിലെ ഉള്‍പ്പോരിനും താത്കാലികമായി തടയിട്ടു.
403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് നൂറും ആര്‍ എല്‍ ഡിക്ക് ഇരുപത്തിയഞ്ചും സീറ്റുകള്‍ നല്‍കി ബാക്കിയുള്ളവയിലായിരിക്കും സമാജ് വാദി പാര്‍ട്ടി മത്സരിക്കുക. ബി ജെ പിക്കെതിരെ മുസ്ലിം-യാദവ വോട്ടുകള്‍ കേന്ദ്രികരിക്കുകയും കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ബ്രാഹ്മിണ വോട്ടുകളും രാഷ്ട്രീയ ലോക്ദളിന്റെ ജാട്ട് സമുദായ വേട്ടുകളും കൈവന്നാല്‍ വിജയിക്കാമെന്നാതാണ് സംഖ്യത്തിന് പിന്നിലെ കണക്ക് കൂട്ടലുകള്‍.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീലാ ദീക്ഷിത് പിന്‍മാറുമെന്നും വ്യക്തമാക്കി. അഖിലേഷ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നില്‍ കോണ്‍ഗ്രസിന് തര്‍ക്കങ്ങളുമില്ല. സൈക്കിള്‍ ചിഹ്നം ലഭിച്ചതിന് ശേഷം മുലായം സിംഗ് യാദവുമായി രണ്ട് തവണ കൂടി കാഴ്ച്ച നടത്തി അഖിലേഷ് അച്ഛനെ സമവായത്തിലാക്കി. താന്‍ നല്‍കിയ 38 പേരുടെ പട്ടിക പരിഗണിക്കണമെന്നതാണ് മുലായത്തിന്റെ പുതിയ ആവശ്യം. പട്ടികയില്‍ സഹോദരനും അഖിലേഷിന് താത്പര്യമില്ലാത്തയാളുമായ ശിവപാല്‍ യാദവിന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്.