ഹേമന്ത് കര്‍ക്കരെക്കെതിരെ എന്‍ഐഎ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ സഹപ്രവര്‍ത്തകര്‍
സാധ്വി പ്രഗ്യാ സിംഗിനെയും കേണല്‍ ശ്രീകാന്ത് പുരോഹിതിനെയും മോചിപ്പിക്കാനാണ് കര്‍ക്കറെക്കെതിരെ കള്ള പ്രചാരണം നടത്തുന്നതെന്നും
മലേഗാവ് സ്ഫോടനകേസ് അന്വേഷിച്ച ഹേമന്ത് കര്‍ക്കരെക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ സഹപ്രവര്‍ത്തകര്‍ രംഗത്ത്. മലേഗാവ് സ്ഫോടനക്കേസിനെക്കുറിച്ചുള്ള ഹേമന്ത് കര്‍കരെയുടെ റിപ്പോര്‍ട്ട് എന്‍ഐഎ നിഷേധിച്ച സാഹചര്യത്തിലാണ് മുന്‍ മുംബൈ പൊലീസ് കമ്മീഷണറടക്കം രംഗത്തെത്തിയത്. തീവ്രവാദികളുടെ ആക്രമണത്തിനിരയായ ഹേമന്ത് കര്‍ക്കരെയുടെ ഓര്‍മകളെ പോലും അപമാനിക്കുന്നതാണ് എന്‍ഐഎ നടപടിയെന്നും അവര്‍ ആരോപിച്ചു.
2008 സെപ്തംബര്‍ 29ന് നടന്ന മലേഗാവ് സ്ഫോടന കേസ് ആദ്യം അന്വേഷിച്ചത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ വിഭാഗം മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെയായിരുന്നു.. ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ സംഘ്പരിവാര്‍ ബന്ധവും പുറത്തുകൊണ്ടുവന്ന കര്‍ക്കരെ സ്വാധ്വി പ്രഗ്യാ സിംഗ്, കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയ പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുംബൈ ഭീകരാക്രമണത്തിനിടെ കര്‍ക്കരെ കൊല്ലപ്പെട്ടത്. പിന്നീട് കേസ് ഏറ്റെടുത്ത എന്‍ ഐ എ, ഹേമന്ത് കര്‍ക്കരെയുടെ കണ്ടെത്തലുകളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കര്‍ക്കരെയുടേത് വ്യാജ തെളിവുകളാണെന്ന ആരോപണവും ഉയര്‍ന്നതോടെയാണ് പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.. സ്വയം പ്രതിരോധിക്കാന്‍ കര്‍ക്കരെ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അദ്ദേഹത്തിന് വേണ്ടി സഹപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തുമെന്നും പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിബിറോ പറഞ്ഞു.. സാധ്വി പ്രഗ്യാ സിംഗിനെയും കേണല്‍ ശ്രീകാന്ത് പുരോഹിതിനെയും മോചിപ്പിക്കാനാണ് കര്‍ക്കറെക്കെതിരെ കള്ള പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.