Writer - ഡോ. ആബിദ സലാം
Online Consultant Dr.Basil's Homeo Hospital
ലോക്‍സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു രാഹുലിന്റെ വസതിയില്‍ വച്ചുള്ള കൂടിക്കാഴ്ച. എല്ലാവരുടേയും വികസനവും ക്ഷേമവുമാണ് കോണ്‍ഗ്രസ് അജണ്ടയെന്ന് രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.
ലോക്‍സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ച ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 12 മുസ്ലിം നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ എതിരാളികള്‍ക്ക് വര്‍ഗീക ധ്രുവീകരണത്തിന് അവസരമൊരുക്കുന്ന നിലപാടുകള്‍ കൈക്കൊള്ളരുതെന്ന് രാഹുലിനോട് അഭ്യര്‍ത്ഥിച്ചതായി മുസ്ലിം നേതാക്കള്‍ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികള്‍ക്ക് വര്‍ഗീക ധ്രുവീകരണത്തിന് അവസരമൊരുക്കുന്ന നിലപാടുകള്‍ കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ടു. ദാരിദ്രം, വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ബിജെപിയെ നേരിടാനായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനം സമുദായത്തിനകത്ത് ഭീതി ജനിപ്പിച്ചതായും ചര്‍ച്ചക്കിടെ നേതാക്കള്‍ രാഹുലിനെ അറിയിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അന്തസത്തയില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും ആര്‍ക്കുനേരെയും അനീതി തുടരാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ മറുപടി നല്‍കി.
വിഘടിപ്പിക്കല്‍ ആലോചനകള്‍ ബിജെപി തുടരുമ്പോള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്താണ് കോണ്‍ഗ്രസ് ശ്രമമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗം സൈദ ഹമീദ്, ജെഎന്‍യു പ്രൊഫസര്‍ സോയ ഹസ്സന്‍, അലിഗഡ് മുസ്ലിം സര്‍വകലാശാല മുന്‍ അധ്യക്ഷന്‍ കെ ഫൈസാന്‍, തുടങ്ങിയവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.