മുംബൈ ക്രിസ്റ്റല്‍ ടവറിലെ 12ാം നിലയില്‍ തീപിടുത്തം; 4 മരണം

കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ക്രയിനിന്റെ സഹായത്തില്‍ രക്ഷപ്പെടുത്തി

Update: 2018-08-22 07:01 GMT
Advertising

മുംബൈ പരേളിലുള്ള ക്രിസ്റ്റല്‍ ടവര്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടവറിലെ പന്ത്രണ്ടാം നിലയില്‍ ബുധനാഴ്ച രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്.

കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ക്രയിനിന്റെ സഹായത്തില്‍ രക്ഷപ്പെടുത്തി. രക്ഷപെടുത്തിയ എട്ട് പേരെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 ഫയര്‍ എന്‍ജിനുകളെത്തി തീ അണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ 8.32 ഓടെയാണ് ക്രിസ്റ്റല്‍ ടവറില് തീപിടുത്തമുണ്ടായതായി ഫയര്‍ ബ്രിഗേഡ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Tags:    

Similar News