രാജ്യത്ത് 12 നഗരങ്ങളില്‍ പെട്രോള്‍ വില 90 രൂപ കടന്നു

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തിയത് പര്‍ഭാനിയിലാണ്

Update: 2018-09-17 05:28 GMT
Advertising

രാജ്യത്ത് പെട്രോള്‍ വില എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് കുതിക്കുകയാണ്. മഹാരാഷ്ട്രയിലെ 12 നഗരങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 90 രൂപ കടന്നു. മുംബൈയില്‍ 89.38 രൂപയാണ് ഇന്നത്തെ വില. സെപ്തംബര്‍ ഒന്ന് മുതല്‍ ഇന്ന് വരെ മുംബൈയില്‍ പെട്രോളിന് 2.36 രൂപയും ഡീസലിന് 3.72 രൂപയുമാണ് കൂടിയത്.

പര്‍ഭാനി, നന്ദുര്‍ബാര്‍, നന്ദേഡ്, ലത്തൂര്‍, ജല്‍ന, ജല്‍ഗോണ്‍, ഹിങ്കോളി, ഗോണ്ടിയ, ബുല്‍ധാന, ബീഡ്, ഔറംഗബാദ്, രത്നഗിരി എന്നീ നഗരങ്ങളിലാണ് പെട്രോള്‍ വില 90 രൂപ കടന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തിയത് പര്‍ഭാനിയിലാണ്. ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 15 പൈസയാണ് വില.

ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. 26 ശതമാനം മൂല്യവര്‍ധിത നികുതി ചുമത്തിയ മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം പെട്രോള്‍ വില ഉയരുന്നത്. ഡീസലിനാകട്ടെ 22 ശതമാനമാണ് ഇവിടെ മൂല്യവര്‍ധിത നികുതി. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    

Similar News