മോഡലിന്റെ കൊലപാതകം; ലൈംഗികബന്ധം നിഷേധിച്ചത് പ്രകോപനമായെന്ന് പ്രതിയുടെ മൊഴി  

Update: 2018-10-18 12:32 GMT
Advertising

ലൈംഗികബന്ധം നിഷേധിച്ചലെ വൈരാഗ്യം മൂലമാണ് മോഡലിനെ കൊലപ്പെടുത്തിയതെന്ന് പത്തൊമ്പതുകാരനായ പ്രതിയുടെ മൊഴി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മാനസി ദീക്ഷിത് എന്ന മൊഡലിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയത്.

പ്രതി മുസാമില്‍ ഇന്റര്‍നെറ്റിലൂടെയാണ് മാനസി ദീക്ഷിതിനെ പരിചയപ്പെടുന്നത്. രാജസ്ഥാനില്‍ നിന്നുള്ള മാനസി മോഡലിങ്ങിനായി മുംബയില്‍ എത്തിയതായിരുന്നു. മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്‌ലാറ്റില്‍ മുസാമില്‍ എത്തി. സംസാരത്തിനിടെ തന്റെ ഇംഗിതം മാനസിയെ അറിയിച്ചെങ്കിലും അവര്‍ നിരസിച്ചു. ഇതോടെ പ്രകോപിതനായ മുസാമുല്‍ കസേരയെടുത്ത് അവരുടെ തലക്കടിച്ചു.

അടിയുടെ ആഘാതത്തില്‍ ബോധരഹിതയായ മാനസിയെ വിളിച്ചുണര്‍ത്താന്‍ മുസാമില്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ അര്‍ദ്ധബോധാവസ്ഥയിലായി മാനസിയുടെ അമ്മ അങ്ങോട്ട് വരുമെന്ന ഭീതിയില്‍ അവരുടെ കഴുത്തില്‍ കയറു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് മാനസിയുടെ മൃതശരീരം സ്യൂട്ട്‌കേസിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പേസില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം ഓട്ടോറിക്ഷയില്‍ കയറിപ്പോയ മുസാമിലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം കണ്ടെടുത്തു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് മുസാമിലിനെ പിടികൂടിയത്. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Tags:    

Similar News